(ജീവചരിത്രം)
ദാമോദരന്‍ എന്‍
ഡി.സി ബുക്‌സ് 2023
പതിന്നാലു വയസ്സുമുതല്‍ അറുപത്തിയേഴാംവയസ്സില്‍ മരണപ്പെടുംവരെ അപകടങ്ങളിലൂടെ ജീവിച്ചുപോന്ന ഒരു മനുഷ്യന്‍. പല പേരിലും ഊരിലും തനിമയെ മറച്ച് മറ്റൊരാളായി അഭിനയിക്കാന്‍ വിധിക്കപ്പെട്ട വിപ്ലവകാരി, അങ്ങനെയൊരാള്‍ക്ക് സ്വന്തം തനിമയെത്തന്നെ നിഷേധിക്കുകയേ നിവൃത്തിയുള്ളൂ. താന്‍ മറ്റൊരാളാണെന്ന് ഭാവിക്കണമെങ്കില്‍ മറ്റുള്ളവരെ അക്കാര്യം ബോധ്യപ്പെടുത്തേണ്ടതും ജീവിതകര്‍ത്തവ്യമായിത്തീരുന്നു. എല്ലാമറിയുമ്പോള്‍ വല്ലാത്തൊരു കഥ.