മുറിനാവ്
(നോവല്‍)
മനോജ് കുറൂര്‍
ഡി.സി ബുക്സ് 2023
നാടിന്റെ സാംസ്കാരികബന്ധങ്ങളില്‍ മറഞ്ഞുനില്‍ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് എന്ന നോവല്‍. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകള്‍ മെടഞ്ഞു ചേര്‍ക്കുന്നതിനിടയില്‍ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂര്. അതാണ് ഈ ചരിത്രത്തിലെ ഇഴകള്‍ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടര്ന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്.
Leave a Reply