നാര്‍മടിപ്പുടവ (1978)
രോഗിയായ ഭര്‍ത്താവിന്റെ മരണം സംഭവിക്കുമ്പോള്‍ കനകം കന്യകയാണ്. എങ്കിലും വിധവയാകുന്ന അവള്‍ക്ക് നിറങ്ങളുടെ ലോകം നഷ്ടമാകുന്നു. സഹോദരി കസ്തൂരിയുടെ വീട്ടില്‍ അവള് താമസിച്ചു പഠിച്ച് ഉദ്യോഗം നേടുന്നു. ജീവിതത്തെ ശക്തിയോടെ നേരിടുന്നു. കസ്തൂരിയുടെ ഭര്‍ത്താവ് അത്തിമ്പേറിന്റെ ഭോഗാവേശത്തെ അവള് പ്രതിരോധിക്കുന്നു. കസ്തൂരിയുടെ മരണത്തിനുശേഷം മകള്‍ കാഞ്ചനയുടെ ചുമതല ഏറ്റെടുക്കുന്നു. കാഞ്ചന യുവതിയായപ്പോള്‍ അവള്‍ക്കിഷ്ടപ്പെട്ട തുണയുമൊത്ത് വീടുവിട്ടു പോകുന്നു. കനകത്തിന്റെ തകരുന്നമനസിന്റെ തേങ്ങലുകള്‍ നാര്മ്മടിപ്പുടവയില് നിറഞ്ഞുനില്ക്കുന്നു. തമിഴ് ബ്രാഹ്മണരുടെ ജീവിതരീതിയും ഭാഷയും സംസ്കാരവും ഈ നോവലില്‍ സവിശേഷഭംഗി നല്കുന്നു.
Leave a Reply