ആദ്യപതിപ്പ്: 1976.
     മൂന്നു പതിപ്പുകള്‍. ഭാരതത്തിലെ ആസ്തികമായ ആറു ദര്‍ശനങ്ങളില്‍ ഒന്നാണ് ന്യായം. സത്യനിശ്ചയം നടത്തുന്നതിന് ഉപകരിക്കുന്ന പ്രമാണങ്ങള്‍ക്ക്, വിശേഷിച്ചു അനുമാനത്തിന് മുഖ്യസ്ഥാനം നല്‍കുന്ന ദര്‍ശനമെന്ന നിലയില്‍ മറ്റു ദാര്‍ശനിക സമ്പ്രദായങ്ങളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ന്യായം, ദര്‍ശനം, പശ്ചാത്തലം, പദാര്‍ത്ഥങ്ങള്‍, അറിവ്, പ്രപഞ്ചം, ആത്മാവ്, ഈശ്വരന്‍, ലക്ഷ്യപ്രാപ്തി, ധര്‍മ്മവും അധര്‍മ്മവും എന്നിങ്ങനെ എട്ടു അദ്ധ്യായങ്ങളിലായി ഈ പഠനം പരന്നുകിടക്കുന്നു. ലോകത്തെയും ജീവിതത്തെയും ജീവിക്കുന്ന നമ്മളെയും സംബന്ധിച്ച് ന്യായദര്‍ശനം നല്‍കുന്ന ഉള്‍ക്കാഴ്ചകളെപ്പറ്റിയാണ് ഈ കൃതി പ്രതിപാദിക്കുന്നത്. മുഖ്യമായും ഗൗതമമഹര്‍ഷിയുടെ ന്യായസൂത്രത്തെ ആധാരമാക്കി.
നാരായണഗുരുകുലം