ഒറോത
മലബാറിലെ മണ്ണിനെ കീഴ്പ്പെടുത്തിയ ധീരയായ വനിതയാണ് ഒറോത. അവള് പരിശുദ്ധയല്ല. എന്നാല്‍ പാപിയുമല്ല. അവളെ നിയന്ത്രിക്കുന്നത് രതിവാസനയോ പ്രതികാരവാഞ്ജയോ അല്ല. അതിജീവിക്കാനുള്ള നിസര്ഗ്ഗപ്രേരണയാണ്. വെള്ളപ്പൊക്കത്തില്‍പ്പെട്ട അനാഥശിശുവായിതീര്ന്ന ഒറോത വെള്ളത്തിന്റെ ഉത്ഭവസ്ഥാനംതേടിയുള്ള യാത്രയില്‍ അപ്രത്യക്ഷയാകുന്നു. ഒറോത വനഭൂമിയെ വിളഭൂമിയാക്കി മാറ്റിയ തളരാത്ത അധ്വാനത്തിന്റെ പ്രതീകമാണ്. സാഹസികതയുടെ മൂര്‍ത്തിയായും അതിജീവനത്തിന്റെ പ്രേരണയായും ഒറോത അവതരിക്കുന്നു. എസ്.കെ. പൊറ്റക്കാടിന്റെ 'വിഷകന്യക' എന്ന നോവലിന്റെ മറ്റൊരു വശമാണ് ഒറോതയില്‍ കാക്കനാടന് വരച്ചിടുന്നത്.
Leave a Reply