ഒരു സങ്കീര്‍ത്തനം പോലെ
(നോവല്‍)
പെരുമ്പടവം ശ്രീധരന്‍
പെരുമ്പടവം ശ്രീധരന്റെ നോവലാണ് ഒരു സങ്കീര്‍ത്തനം പോലെ. വിശ്വപ്രശസ്ത റഷ്യന്‍ സാഹിത്യകാരനായിരുന്ന ഫിയോദര്‍ ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1992ലെ ദീപിക വാര്‍ഷിക പതിപ്പില്‍ ആദ്യമായി അച്ചടിച്ചുവന്നു. 1993 സെപ്റ്റംബറില്‍ പുസ്തക രൂപത്തിലിറങ്ങി. പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവല്‍ ചുരുങ്ങിയകാലം കൊണ്ട് കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞ മലയാള കൃതിയാണ്.
ഇതുവരെ ഈ നോവലിന് 100 പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്.
പുരസ്‌കാരം
1996ലെ വയലാര്‍ പുരസ്‌കാരം ഉള്‍പ്പെടെ 8 പുരസ്‌കാരങ്ങള്‍
