ഒഴുക്കുകള്‍ (1953)
ഒഴുക്കുകള്‍ വ്യത്യസ്തമായ ഒരു പ്രണയകഥയാണ്. മാര്ത്താണ്ഡക്കുറുപ്പിന്റെ ദത്തുപുത്രിയായ സുഷമയോട് മാര്ത്താണ്ഡകുറുപ്പിന് കലശലായ അഭിനിവേശം തോന്നുന്നു. ആത്മനിയന്ത്രണം നഷ്ടപ്പെടുമെന്ന് തോന്നുന്ന ഘട്ടത്തില്‍ കുറുപ്പ് അസ്വസ്ഥനാകുന്നു. അയാള്‍ സുഷമയെ സുധാകരന് എന്ന യുവാവിന് വിവാഹം ചെയ്തുകൊടുക്കുന്നു. അതിജീവനം ലഭിക്കുന്നതിനായി കുറുപ്പ് ആധ്യാത്മികചിന്തയിലേക്ക് കടക്കുന്നു. വനജ എന്ന സ്ത്രീ കുറുപ്പുയോഗിയില് അനുരക്തയാകുന്നു. എങ്കിലും കുറുപ്പിന്റെ ഹൃദയം ആര്‍ദ്രമാകുന്നില്ല. മനശാസ്ത്രപരമായ വിശകലനത്തിന് വിധേയമാക്കാവുന്ന നോവലാണിത്.
Leave a Reply