പാത്തുമ്മയുടെ ആട്
(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍
ഡി.സി ബുക്‌സ് 2023
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരുംകൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്‌നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതി. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവവികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേരു സൂചിപ്പിക്കുംപോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.
ഗ്രാമീണ നിഷ്‌കളങ്കതയുടെയും, പച്ചയായ ജീവിതത്തിന്റെയും ആകെത്തുകയാണ് ഈ കൃതി. പാത്തുമ്മയുടെ ആട് കഥാപരിസരത്തെ പൂര്‍ണമാക്കുക മാത്രമല്ല, വായനാസുഖത്തെയും സമ്പൂര്‍ണമാക്കുന്നു. ഓരോ താളുകളും രുചിയോടെ നുണഞ്ഞ് വായനക്കാരന്‍ പാത്തുമ്മയുടെ ആടിന് ഹൃദയത്തില്‍ ഇടം നല്‍കുന്നു. മലയാള സാഹിത്യത്തിലെ അനശ്വര രചന.
Leave a Reply