പുല്ലേലിക്കുഞ്ചു
(നോവല്‍)
ആര്‍ച്ച് ഡീക്കന്‍ കോശി
മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് 1882ല്‍ പ്രസിദ്ധീകരിച്ച പുല്ലേലിക്കുഞ്ചു. ആര്‍ച്ച് ഡീക്കന്‍ കോശിയാണ് രചയിതാവ്. കേരളത്തിന്റെ പഴയകാല സാമൂഹ്യയാഥാര്ഥ്യങ്ങളൂം കീഴാളജീവിത പ്രശ്നങ്ങളും പങ്കുവയ്ക്കുന്നു. പുല്ലേലി കുഞ്ചുപിള്ള, രാമപ്പണിക്കര് എന്നിവരുടെ സംഭാഷണവും ബൈബിള്‍ വില്പനക്കാരുടെ പ്രസംഗവുമായി തുടങ്ങുന്ന നോവലില്‍ ജാതിഭേദത്തെക്കുറിച്ചും ബിംബാരാധനയെക്കുറിച്ചുമുള്ള സംവാദവമുണ്ട്.
കേരളത്തിലെ ദളിതരുടെ പക്ഷത്തുനിന്നു രചന നടത്തിയ കൃതിയായ ഇതിനെ മലയാളത്തിലെ ആദ്യത്തെ ദളിത് സാഹിത്യകൃതിയായും പരിഗണിക്കുന്നു.