(ജീവചരിത്രം)
രൂപിക ചൗള
ഡി.സി ബുക്‌സ് 2023
ഇന്ത്യന്‍ പുരാണേതിഹാസങ്ങളുടെ ദൃശ്യാവിഷ്‌കാരത്തില്‍ വിജയകരമായി അക്കാദമിക് റിയലിസം ഉപയോഗപ്പെടുത്തുകയും ഛായാചിത്രരംഗത്ത് പാശ്ചാത്യ സാങ്കേതികത അനുവര്‍ത്തിക്കുകയും ചെയ്ത ഇന്ത്യന്‍ ചിത്രകാരന്മാരില്‍ പ്രഥമസ്ഥാനീയനാണ് രാജാ രവിവര്‍മ്മ. ക്രോമോ ലിത്തോഗ്രഫിയിലേക്ക് നയിച്ച അദ്ദേഹത്തിന്റെ ചിത്രരചനാശൈലി ഭാരതീയ ഭാവനാശൈലിക്ക് എക്കാലത്തും ശക്തമായ സ്വാധീനം ചെലുത്തിയതുകൊണ്ടുതന്നെ ആധുനികകാലത്തെ സുപ്രസിദ്ധനായ ക്ലാസിക്കല്‍ ചിത്രകാരന്‍ എന്ന നിലയിലും അദ്ദേഹം പേരെടുത്തു.
ഇന്ത്യന്‍ കാഴ്ചപ്പാടുകളില്‍ തങ്ങിനില്‍ക്കുന്ന രവിവര്‍മ്മച്ചിത്രങ്ങളുടെ സ്വാധീനം ഇന്ത്യയിലെ സമകാലിക കലാകാരന്മാരുടെ കലാസൃഷ്ടികളിലും കാണാന്‍ സാധിക്കുന്നുണ്ട്. കൊളോണിയല്‍ ഇന്ത്യന്‍ വ്യവസ്ഥിതിയിലെ രവിവര്‍മ്മയുടെ സാമ്പ്രദായിക പശ്ചാത്തലവും പരിതഃസ്ഥിതികളും എന്തായിരുന്നു, ഈ സാമൂഹികചുറ്റുപാട് സഞ്ചാരപ്രേമിയായ ചിത്രകാരനായി മാറാന്‍ അദ്ദേഹത്തെ എങ്ങനെ സഹായിച്ചു എന്നതിന്റെ വിവരണം കൂടിയാണ് ഈ പുസ്തകം. ഒട്ടനവധി ചിത്രങ്ങളുള്‍പ്പെടുത്തിയിരിക്കുന്ന ഇതില്‍, വിവിധ രാജകുടുംബങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവ കൂടാതെ സ്വകാര്യശേഖരത്തില്‍ നിന്നുവരെയുള്ള ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒപ്പം, ഇന്നേവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളും ഫോട്ടോകളും കത്തുകളും ചരിത്രരേഖകളും ചേര്‍ത്തിരിക്കുന്നു- വിവ: പി. പ്രകാശ്