–     സ്വാമി മുനിനാരായണ പ്രസാദിന്റെ വ്യാഖ്യാനത്തോടെ നാരായണ ഗുരുകുലം പതിപ്പ്. ഗുരുവിന്റെ സ്‌തോത്രകൃതികളില്‍ സവിശേഷമായ ഒന്ന്. സുബ്രഹ്മണ്യന്റെ കേശാദിപാദ വര്‍ണ്ണനയുടെ രൂപത്തിലാണ് ഇതിന്റെ രചന. കാവ്യഭാവനയുള്ള ഒരു സാധാരണ ഭക്തന്‍ നടത്തുന്ന വര്‍ണ്ണനയുടെ രൂപത്തിലാണ് തുടക്കം. വര്‍ണ്ണന പടിപടിയായി താഴേക്ക് വരുമ്പോള്‍ അതിന് കൂടുതല്‍ കൂടുതല്‍ താത്വികത കൈവരുന്നു.  അവസാന പാദത്തിലെത്തുമ്പോള്‍ തത്വദര്‍ശനം പൂര്‍ണ്ണതയിലെത്തുന്നു. ഭജിക്കുന്ന ഭാവമാണ് ഭക്തി.  ഭജനം ധ്യാനം തന്നെയാണ്. ഈ കൃതിയില്‍ കാണുന്ന പ്രത്യേകത വൈകാരികമായ ഭക്തിഭാവത്തില്‍ തുടങ്ങി ധ്യാനാത്മകമായ ഭക്തി ഭാവത്തില്‍ അവസാനിക്കുന്നു എന്നതാണ്. അകാരാദി സ്വരാക്ഷരങ്ങള്‍ ക്രമത്തില്‍ ഓരോ ശ്‌ളോകത്തിന്റെയും ആദ്യാക്ഷരമായി വരുന്നു. പരമമായ പൊരുളിന്റെ പ്രതീകമെന്ന നിലയിലാണ് ഗുരു ഇവിടെ സുബ്രഹ്മണ്യനെ കാണുന്നത്.
നാരായണഗുരുകുലം.