ഉമ്മാച്ചു
(നോവല്‍)
ഉറൂബ്
ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന പി.സി. കുട്ടികൃഷ്ണന്‍ രചിച്ച നോവലാണ് ഉമ്മാച്ചു. 1958ല്‍ ആദ്യത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച നോവലാണിത്.
സ്‌നേഹിച്ച പുരുഷനെ വിവാഹം കഴിക്കാന്‍ കഴിയാതെവന്ന സ്ത്രീയുടെ കഥയാണ് ഇത്.
മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹികജീവിതചരിത്രത്തിന്റെ വികാരപരമായ വശത്തെ വ്യാഖ്യാനിക്കുന്ന ഈ കൃതിയിലൂടെ ഗ്രാമ വിശുദ്ധിയുള്ള ഉമ്മാച്ചുവും ബീരാനും മായനും ചാപ്പുണ്ണി നായരും ചിന്നമ്മുവും ഹൈദ്രോസുമെല്ലാം മലയാള മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്നു. 1954ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. പ്രശസ്ത കഥാകാരന്‍ എന്‍ പി മുഹമ്മദിന്റെ ആമുഖ പഠനത്തോടെ കെ ആര്‍ ബ്രദേര്‍സ് കോഴിക്കോട് പ്രസാധകര്‍ ആണ് പ്രസിദ്ധീകരിച്ചത്.
വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള സംഘര്‍ഷം, ഏറനാടന്‍ സാമൂഹികപശ്ചാത്തലത്തില്‍ ഉറൂബ് ഈ കൃതിയില്‍ വരച്ചുക്കാട്ടുന്നു.കൗമാര പ്രായക്കാരായ ബീരാനും മായാനും ചെറുപ്പം മുതലേ വലിയ സുഹൃത്തുക്കളാണ്. അവര്‍ ഒരുമിച്ചാണ് ഓത്തു പള്ളിയിലേക്കു വരുന്നതും മടങ്ങുന്നതും. കാലക്രമേണ ഉമ്മാച്ചു സുന്ദരിയായ ഒരു യുവതി ആയി മാറി. ബീരാന് അവളെ വിവാഹം കഴിക്കാന്‍ മോഹമുദിച്ചു. മായാനും അവളെ മോഹിച്ചു. ഉമ്മാച്ചുവിന് ഏറെ കരുത്തനായ മായനോട് തന്നെയായിരുന്നു ഇഷ്ടം. പക്ഷേ അവളെ വിവാഹം ചെയ്തത് സമ്പന്നനായ ബീരാന്‍. മാപ്പിള മലയാളത്തിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഭാഷ ഈ നോവലിന്റെ പ്രത്യേകതായാണ്.
പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്-1958