വാങ്ക്
(കഥകള്‍)
ഉണ്ണി ആര്‍
ഡി.സി ബുക്‌സ് 2023
ഓപ്പണ്‍ മാഗസിന്‍ 2018 സ്വാതന്ത്ര്യദിനപ്പതിപ്പില്‍ ഇന്ത്യന്‍ ഭാഷകളില്‍നിന്ന് തിരഞ്ഞെടുത്ത ഏക കഥ ഉണ്ണി ആറിന്റെ വാങ്ക് ആയിരുന്നു. മലയാളകഥയില്‍ തികച്ചും വ്യത്യസ്തവും മൗലികവുമായി രചന നിര്‍വഹിക്കുന്ന കഥാകാരന്മാരില്‍ ഒരാളാണ് ഉണ്ണി ആര്‍. ഒരു നാടോടിക്കഥയുടെ ലാളിത്യമോ തീരെ പ്രതീക്ഷിക്കാത്ത ഒരു പരിണാമഗുപ്തിയോ ആണ് ആ കഥകളുടെ വിജയഘടകമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വാങ്ക് എന്ന സമാഹാരത്തില്‍ 11 കഥകളാണുള്ളത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന സമയത്തുതന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വിവാദമുണ്ടാക്കുകയും ചെയ്ത വാങ്ക്, വീട്ടുകാരന്‍, സങ്കടം, മണ്ണിര, കമ്മ്യൂണിസ്റ്റ് പച്ച തുടങ്ങിയ കഥകള്‍ ഉള്‍പ്പെടുന്നു.
Leave a Reply