(കവിത)
സുബൈദ കോമ്പില്‍
ഹരിതം ബുക്‌സ് 2023
26 കവിതകള്‍. സമൂഹത്തെ ആകമാനം ബാധിച്ചിരിക്കുന്ന തമസ്സിനെതിരായ പ്രതിരോധനിലപാടുകളും ആത്മീയതയും വിഷയമാക്കുന്ന കവിതകള്‍. ഈ കവിതകള്‍ എഴുതിയതല്ല; എഴുതിപ്പോയതാണ്. ഹൃദയത്തിന്റെ ഉള്‍ത്തടം വിങ്ങിപ്പൊട്ടി പുറത്തുവന്ന വരികള്‍. അവയ്ക്ക് കൂട്ടിക്കാലം മുതല്‍ മനസ്സിനെ കീഴടക്കിയ പാടിപ്പതിഞ്ഞ ഈണവും കൂടിച്ചേര്‍ന്നപ്പോള്‍ കവിതയായതാണെന്ന് കവി ആമുഖമായി പറയുന്നു. പ്രവാസിയായ ഒരു എഴുത്തുകാരി അങ്ങകലെ ഇരുന്നുകൊണ്ട് തേങ്ങു കയാണ്. ആ തേങ്ങലുകള്‍ ഓരോ പ്രവാസിയുടേതുമായിത്തീരുന്നു.