(ബാലസാഹിത്യം-നാടകം)
മനോജ് സുനി
ഹരിതം ബുക്‌സ് 2023
ശാസ്ത്രകഥകള്‍, ശാസ്ത്രകവിതകള്‍, ശാസ്ത്രലേഖനങ്ങള്‍ എന്നിവ മലയാളസാഹിത്യത്തില്‍ വേണ്ടുവോളമുണ്ടെ ങ്കിലും ശാസ്ത്രനാടകങ്ങള്‍- അതും ബാലശാസ്ത്രനാടകങ്ങള്‍ താരതമ്യേന കുറവാണ്. ഇതര സാഹിത്യവിഭാഗ ങ്ങളെക്കാള്‍ കുഞ്ഞുമനസ്സുകളെ എളുപ്പം സ്വാധീനിക്കാന്‍ കഴിയുന്ന ഒരു സാഹിത്യശാഖയാണ് നാടകം. ആറ് ശാസ്ത്രനാടകങ്ങളുടെ സമാഹാരമാണ് ഈ കൃതി. ദക്ഷിണേന്ത്യന്‍ ശാസ്ത്ര നാടകോത്സവങ്ങളില്‍ അവതരിപ്പിച്ചി ട്ടുള്ളതും അല്ലാത്തതുമായവ ഇതിലുണ്ട്. ഭൂമിയോട് നമ്മള്‍ എങ്ങനെയാകണമെന്ന് ഒരു നാടകക്കാരന്റെ കണ്ണിലൂടെ പറയാന്‍ ശ്രമിക്കുകയാണ് ഈ സൃഷ്ടികള്‍. കുട്ടികള്‍ക്ക് അനായാസം വായിച്ചു മനസ്സിലാക്കാവുന്ന ഭാഷാശൈലിയും വാക്യഘടനയും.