മുതാര്‍ക്കുന്നിലെ മുസല്ലകള്‍
(നോവല്‍)
യാസര്‍ അറഫാത്ത്
യാസര്‍ അറഫാത്തിന്റെ ആദ്യനോവലാണിത്. തെയ്യുമ്മ, കമറുമാപ്പിള, കണ്ണപ്പന്കോമരം, കിറുക്കന് ദിയോവൂസ്, ബദര്‍, യൂസ്ലെസ് ദിവാകരന്, ആലിപ്പാപ്പു, തങ്കന് മൂച്ചി, സഖാവ് ചന്ദ്രചൂഡന്, ശീതമ്മ, എട്ടരനായര്, സദ്ദാം ഹുസൈന്…പലപല നിറത്തിലുള്ള ജീവിതങ്ങള്‍കൊണ്ട് പ എന്ന ദേശത്തിന്റെ ഭൂപടം വരച്ചുതീര്ക്കുന്നവരെപ്പറ്റിയുള്ള നോവലാണിത്. പരമഹര്‍ഷമെന്ന സങ്കല്പത്തിനും മഹാവ്യസനമെന്ന യാഥാര്‍ഥ്യത്തിനുമിടയില്‍ മനുഷ്യജന്മം ആടിത്തീര്‍ക്കുന്നവര്‍. വരികള്‍ക്കും വാക്കുകള്‍ക്കുമൊടുവില്‍ നിറയുന്ന മഹാമൗനങ്ങളും, സങ്കീര്‍ണതകള്‍ക്കൊപ്പം ഇഴചേര്ന്നുവരുന്ന നര്‍മത്തിന്റെ ലാളിത്യവും അനുഭവങ്ങളുടെ ഒടുങ്ങാത്ത നീറ്റലുംകൊണ്ട് ഈ കഥാപാത്രങ്ങളും ഒപ്പം പ എന്ന ദേശവും ചരിത്രത്തിലേക്കും കാലത്തിലേക്കും പടര്‍ന്നുകയറുന്നു.
Leave a Reply