(നോവല്‍)
മുനവ്വര്‍ വളാഞ്ചേരി

കഴിഞ്ഞ അരനറ്റാണ്ടിലെ ഗള്‍ഫ് പ്രവാസ ചരിത്രവും ജീവിതവും പ്രമേയമാകുന്ന നോവല്‍. എഴുപതുകളില്‍ പ്രവാസജീവിതം തുടങ്ങിയ കുറെ മനുഷ്യരെ നാം ഈ നോവലില്‍ കാണുന്നു. അബ്ദുള്ളയും മജീദും ആയിഷയും ഗായയും ആ കാലത്തിന്റെ വിഭിന്ന സ്വത്വങ്ങളാണ്. ഇരുള്‍ക്കുഴികളിലമര്‍ന്നുപോകുന്നവരും കാലിടറി നിപതിക്കുന്നവരും ചതിക്കുഴികളൊരുക്കുന്നവരും നന്മയുടെ നിറവെളിച്ചം ചൊരിയുന്നവരും അവരിലുണ്ട്. മണലാരണ്യം പറയുന്ന കഥ ഒരു ചലച്ചിത്രംപോലെ നാം കണ്ടിരിക്കും. പ്രവാസാനുഭവങ്ങളുടെ ചൂരുംചൂടും യാതനയും വേദനയും നന്നായി അറിഞ്ഞ ഒരാളാണ് നോവലിസ്റ്റ്. സാമ്പ്രദായികമായി കഥനരീതിയാണ് മുനവ്വര്‍ സ്വീകരിച്ചിരിക്കുന്നത്. പ്രവാസലോകത്തെ കൂടുതല്‍ വിസ്തൃതിയില്‍ തിരിച്ചറിയാന്‍ അബ്ദുള്ളയുടെയും ആയിഷയുടെയും പൊള്ളുന്ന ജീവിതം മതി. ഇങ്ങനെയാണ് വി.ആര്‍.സുധീഷ് ഇതെപ്പറ്റി പറയുന്നത്. ചിത്രങ്ങള്‍: വിനോദ് കൊയിലാണ്ടി.