സാവിത്രി തന്ന സ്വപ്നങ്ങള്‍
(അരവിന്ദദര്‍ശനം)
പരിഭാഷ: ദേശമംഗലം രാമകൃഷ്ണന്
ലോഗോസ് ബുക്സ് 2022
അരവിന്ദ മഹര്‍ഷിയുടെ സാവിത്രി എന്ന കൃതിയുടെ പരിഭാഷ. അരവിന്ദന് സാവിത്രി, സാധനയായിരുന്നു. സാധ്യതകളുടെ അന്വേഷണ പരിവൃത്തികളിലൂടെ സിദ്ധമായതാണ് ആ കാവ്യം. ഭാവഭാഷാ സിദ്ധികളുടെ പരീക്ഷണശാലയായി അത്. ഈ കൃതിക്ക് രണ്ടു പ്രമുഖ ഘട്ടങ്ങളുണ്ടെന്ന് കാണാം. പുരാണകഥാഭൂമിശാസ്ത്രമാണ് മൃത്യുകാണ്ഡത്തിലെത്തുംവരെയുമുള്ള പൂര്‍വഘട്ടം. മൃത്യുവിന്റെ പുസ്തകം മുതല്‍ ഭരതവാക്യം വരെയുളള ഉത്തരഘട്ടമാണ് തന്നെ സ്വാധീനിച്ചതെന്ന് ആമുഖത്തില്‍ ദേശമംഗലം രാമകൃഷ്ണന് പറയുന്നു. ഉത്തരഘട്ടത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിലുളവാക്കിയ പ്രതികരണങ്ങളെ, കൃതിയുടെ പ്രകരണങ്ങളിലൂടെത്തന്നെ വെളിപ്പെടുത്തുക എന്നൊരു പുന:സൃഷ്ടിയുടെ മാര്‍ഗമാണ് ഞാന്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് സാവിത്രി തന്ന സ്വപ്നങ്ങള്‍ എന്നു പേരിട്ടത്. വിവര്‍ത്തനത്തിന്റെ മട്ടും മാതിരിയും ചിലേടങ്ങളില്‍ പറ്റിപ്പിടിച്ചു നില്‍പ്പുണ്ട്. എന്നാല്‍, ആകെക്കൂടി നോക്കുമ്പോള്‍ എന്റെ മനസ്സില്‍ പതിഞ്ഞതെന്തോ, അതിനൊരു മലയാള പ്രകാശനം കൊടുക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്നു അദ്ദേഹം ആമുഖത്തില്‍ പറയുന്നു.
Leave a Reply