സ്വദേശാഭിമാനി-രാജദ്രോഹിയായ രാജ്യസ്നേഹി
(ജീവചരിത്രം, പഠനം വാല്യം രണ്ട്)
ടി.വേണുഗോപാലന്‍
കേരള മീഡിയ അക്കാദമി 2019
ഒന്നാം പതിപ്പ് അക്കാദമി തന്നെ 1996ല്‍ ഇറക്കി. പുതിയ പതിപ്പിലെ രണ്ടാംഭാഗത്തില്‍ പ്രധാനമായും ഉള്ളത്, സോഷ്യലിസ്റ്റ് സംസ്കാരത്തിന്റെ രൂപംകൊള്ളലുകളെക്കുറിച്ചും മതാതീത വീക്ഷണത്തിലുള്ള ഭരണസംസ്കാരത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. ഒപ്പം, തിരുവിതാംകൂര്‍ ഭരണചരിത്രത്തിലെ രാജസേവകന്മാരുടെ ശുഭോദര്‍ക്കമല്ലാത്ത അനേക പ്രവൃത്തികളെ സ്വദേശാഭിമാനി ചൂണ്ടിക്കാട്ടിയതിനെക്കുറിച്ചും വിലയിരുത്തുന്നു. രാജ്യകാര്യ വിമര്‍ശനത്തിന്റെ തീക്ഷ്ണതയും ചൂടും അക്ഷരാര്‍ഥത്തില്‍ നിറഞ്ഞുനില്‍ക്കുന്നതായിരുന്നു അത്.
രാജ്യഭക്തിയാല്‍ നടത്തിയ രാജദ്രോഹം എന്നതാണ് ആമുഖ ലേഖനം, തുടര്‍ന്നുള്ള അധ്യായങ്ങളില്‍,സേവകരുടെ കൈയിലെ പാവയായ രാജാവ്, രാജ്യത്തെ കുളംതോണ്ടുന്ന രാജസേവകന്മാര്, കുറെ ദിവാന്മാരും പിന്നെ ഒരു ദിവാനും എന്നീ ലേഖനങ്ങളും നല്‍കിയിട്ടുണ്ട്. അനുബന്ധമായി ചില മുഖപ്രസംഗങ്ങളുമുണ്ട്.
Leave a Reply