(ജീവചരിത്ര പഠനം ഒന്നാംഭാഗം)
ടി.വേണുഗോപാലന്‍
കേരള മീഡിയ അക്കാദമി 2019

കേരള മീഡിയ അക്കാദമിയുടെ ഒന്നാം പതിപ്പ് 1996ല്‍ ഇറങ്ങി. ഇതു രണ്ടാം പതിപ്പാണ്. പ്രസാധന ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ സരണിയിലൂടെ യാത്രചെയ്ത ധീരനായ പത്രപ്രവര്‍ത്തകനെക്കുറിച്ചുള്ള അപഗ്രഥനാത്മക പഠനമാണ് ഇത്. രാമകൃഷ്ണപിള്ളയുടെ പത്രപ്രവര്‍ത്തനം അന്നത്തെ ആചാരാനുഷ്ഠാനങ്ങളും ചട്ടങ്ങളും നിയമങ്ങളും വച്ചുനോക്കുമ്പോള്‍ രാജദ്രോഹം തന്നെയായിരുന്നു. ആ രാജദ്രോഹം തന്നെയാണ് ആ പത്രപ്രവര്‍ത്തനത്തിന്റെ സര്‍ഗസൗന്ദര്യം. ധീരവും നൂതനവുമായ ചിന്തകള്‍ തദ്ദേശീയരിലേക്ക് പകരുവാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടിവന്നു അദ്ദേഹത്തിന്. ഒരു നാടുകടത്തലോടെ ഒടുങ്ങുന്നതായിരുന്നില്ല സ്വദേശാഭിമാനിയുടെ ആശയങ്ങള്‍.
സ്വദേശാഭിമാനിയുടെ ജീവിതവും എഴുത്തുരീതികളും കൂടുതല്‍ ആഴത്തിലറിയാന്‍ ഉപകരിക്കുന്നതാണ് ഈ കൃതി. ഡോ.എം.ജി.എസ് നാരായണന്‍ അവതാരിക എഴുതിയിരിക്കുന്നു.