കുന്നത്തുനാട് താലൂക്കിലാണ് പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ലൈബ്രറി. 1984 സെപ്തംബര്‍ 22ന് മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എന്‍.ജി. കര്‍ത്തയാ പൊതുജനങ്ങള്‍ക്കായി ഇതു തുറന്നുകൊടുത്തു. ആയിരക്കണക്കിന് പുസ്തകങ്ങളുണ്ട് ലൈബ്രറിയില്‍. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. നാലു നിലയുള്ള കെട്ടിടത്തില്‍ ഒന്നാം നിലയില്‍ പൊതുജനങ്ങള്‍ക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും വായിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. രണ്ടാം നിലയില്‍ പുസത്കങ്ങള്‍. മൂന്നാം നിലയില്‍ ലൈബ്രറിയുടെ നടത്തിപ്പ് കാര്യാലയവും നാലാം നിലയില്‍ കെ.എന്‍.ജി. കര്‍ത്തയുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച കെ.എന്‍.ജി. കള്‍ച്ചറല്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.
ലൈബ്രറിയുടെ ഫേസ് ബുക്ക് പേജ് www.facebook.com/pages/MunicipalLibraryPerumbavoor