ആലപ്പുഴ ജില്ലയിലെ തകഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന, സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്ന കെട്ടിടസമുച്ചയമാണ് തകഴി മ്യൂസിയം. സ്മാരകഹാളും മ്യൂസിയവും ചേര്‍ന്നതാണ് ഇത്. ആലപ്പുഴ പട്ടണത്തില്‍ നിന്നും ഉദ്ദേശം 22 കി.മീറ്റര്‍ തെക്കു കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്.രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ സന്ദര്‍ശകര്‍ക്കു പ്രവേശനമുണ്ട്. തിങ്കളാഴ്ച ദിവസം സന്ദര്‍ശകരെ അനുവദിയ്ക്കുന്നില്ല. ടെലിഫോണ്‍:04772274243.