ഗോവിന്ദ പൈ സ്മാരകം
കന്നഡ സാഹിത്യത്തിലെ പ്രമുഖനായ ഗോവിന്ദ പൈ (ജനനം 1883-മരണം 1963)യുടെ സ്മാരകം കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്താണ്. കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം വളരെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മദ്രാസ് സര്‍ക്കാര്‍ അദ്ദേഹത്തിന് കവിശ്രേഷ്ഠന് (പോയെറ്റ് ലോറേറ്റ്) എന്ന പദവി സമ്മാനിച്ചു. ഇന്ത്യന്‍ ദേശീയവാദിയും ചരിത്രകാരനും നാടകകൃത്തും ഭാഷാപണ്ഡിതനുമായിരുന്നു അദ്ദേഹം. മഞ്ചേശ്വരത്തെ വീട് സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. മഞ്ചേശ്വരത്തുള്ള സര്‍ക്കാര്‍ കോളേജിന് എം.ഗോവിന്ദ പൈയുടെ പേരു നല്കി കേരള സര്‍ക്കാര്‍ കവിയുടെ സ്മരണ നിലനിര്‍ത്തി. ഗോവിന്ദ പൈയുടെ 125 പിറന്നാള്‍ ആഘോഷത്തിന്റെ അവസരത്തില്‍ 'ഗിളിവിണ്ടു' എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും ചേര്‍ന്നാണ് ഈ സംരംഭത്തിനു ചുമതലയെടുക്കുന്നത്. രണ്ട് കോടിയോളം ചെലവു വരുന്ന പദ്ധതിയില്‍ ആംഫിതിയേറ്റര്‍, ഗ്രന്ഥശാല, കലാമൂല്യമുള്ള വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം, കൈയെഴുത്തുപ്രതികള്‍ സംരക്ഷിക്കാനുള്ള സ്ഥലം, പുരാവസ്തു ഗവേഷണത്തിന് വേണ്ട സൗകര്യം എന്നിവ ഒരുക്കുന്നുണ്ട്. ഈ സംരംഭത്തിന് പ്രധാന ധനസഹായം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ആണ്.
Leave a Reply