കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാ മ്യൂസിയം
കൊട്ടാരക്കരത്തമ്പുരാന്‍ ജന്മം കൊണ്ട കൊട്ടാരം ഏറ്റെടുത്ത് കേരള പുരാവസ്തു ഗവേഷണ വകുപ്പും ദേവസ്വവും ചേര്‍ന്ന് നടത്തുന്ന ക്ലാസിക്കല്‍ കലാ മ്യൂസിയമാണ് കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാ മ്യൂസിയം. കൊട്ടാരക്കരത്തമ്പുരാന്‍ (1653-1694) കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിടത്ത് സ്വരൂപത്തിന്റെ ഭരണാധികാരി ആയിരുന്നു. വീരകേരളവര്‍മ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് ഇദ്ദേഹം നിര്‍മിച്ച രാമനാട്ടമാണ് പില്ക്കാലത്തു കഥകളിയായി പരിണമിച്ചത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയത്തില്‍ കഥകളിയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും സംഗീത ഉപകരണങ്ങളും ശില്‍പ്പങ്ങളുമുണ്ട്. മഹാശിലാ യുഗ കാലത്തെ അവശിഷ്ടങ്ങളും പഴയ കാല നാണയങ്ങളും കേണല്‍ മണ്ട്രോ ഉപയോഗിച്ച തോക്കും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Leave a Reply