നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഡല്‍ഹി
പൊതുജനങ്ങളില്‍ വായന പ്രോത്സാഹിപ്പിക്കുകയെന്ന അടിസ്ഥാനലക്ഷ്യത്തോടെ, ഇന്ത്യാ ഗവണ്മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുസ്തക പ്രസാധക സംഘമാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ്(എന്‍.ബി.ടി.). 1957 ലാണ് ഇത് സ്ഥാപിതമായത്. പുസ്തക പ്രസാധനം, പുസ്തകങ്ങളേയും പുസ്തക വായനയേയും പ്രോത്സാഹിപ്പിക്കുക, വിദേശങ്ങളില്‍ ഇന്ത്യന്‍ പുസ്തകങ്ങള്‍ പ്രചരിപ്പിക്കുക, പുസ്തക രചയിതാക്കളേയും പ്രസാധനത്തേയും സഹായിക്കുക, ബാലസാഹിത്യകൃതികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. പല ഇന്ത്യന്‍ ഭാഷകളിലായി പല മേഖലയിലുള്ള കൃതികളും പല പ്രായക്കാര്‍ക്കുള്ള കൃതികളും എന്‍.ബി.ടി. പ്രസിദ്ധീകരിക്കുന്നു. സുകുമാര്‍ അഴിക്കോട്, സേതു എന്നീ മലയാളി എഴുത്തുകാരും അതിന്റെ തലപ്പത്തിരുന്നിട്ടുണ്ട്. എന്‍.ബി.ടി.യുടെ ആദ്യ ചെയര്മാന് മലയാളിയായ ജോണ്‍ മത്തായി ആയിരുന്നു.
Leave a Reply