Archives for കൃതികള്‍ - Page 4
ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍
ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍ ഉറുമീസ് തരകന്‍.പി.വി പി.വി. ഉറുമീസ് തരകന്‍ രചിച്ച ഉപന്യാസങ്ങളുടെ സമാഹാരമാണ് ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍ എന്ന ഗ്രന്ഥം. 1981ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയിട്ടുണ്ട്.
ബകവധം
ബകവധം (ആട്ടക്കഥ) കോട്ടയത്തു തമ്പുരാന്‍ കോട്ടയത്തു തമ്പുരാന്റെ ആദ്യകാല ആട്ടക്കഥയാണ് ബകവധം. മഹാഭാരതം ആദ്യ പര്‍വ്വത്തിലെ ജതുഗൃഹാദ്ധ്യായത്തിലാണ് ബകവധം കഥ ഉള്‍പ്പെട്ടിരിക്കുന്നത്. മൂലകഥയില്‍ നിന്നും ഗണ്യമായ വ്യതിയാനമൊന്നും തമ്പുരാന്‍ ഈ ആട്ടക്കഥയില്‍ വരുത്തിയിട്ടില്ല. പാണ്ഡവന്മാരുടെ ബലവീര്യാദികളില്‍ അസൂയാലുവായിത്തീര്‍ന്ന ദുര്യോധനന്‍ അവരെ വാരണാവതത്തിലേയ്ക്കു…
പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം
പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം(നിരൂപണം) തരകന്‍.കെ.എം കെ.എം. തരകന്‍ കെ.എം. തരകന്‍ രചിച്ച ഗ്രന്ഥമാണ് പാശ്ചാത്യ സാഹിത്യതത്വശാസ്ത്രം. 1975ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം
പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം ക്രിസ്റ്റില്‍ ആശാന്‍ പ്രാചീനമായ സിദ്ധവൈദ്യ ചികിത്സാസമ്പ്രദായ രീതികളെയും സിദ്ധവൈദ്യ ചികിത്സയിലെ വീര്യം കൂടിയ മരുന്നുകളുടെ നിര്‍മ്മാണത്തെയും പരിചയപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയാണ് രണ്ടു വാല്യങ്ങളുള്ള പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം. ക്രിസ്റ്റില്‍ ആശാനാണ് രചയിതാവ്. ചികിത്സാസമ്പ്രദായത്തില്‍ അഗസ്ത്യഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടുന്ന, കിടാരക്കുഴി…
പായസം
പായസം(ചെറുകഥ) ടാറ്റാപുരം സുകുമാരന്‍ ടാറ്റാപുരം സുകുമാരന്‍ രചിച്ച ചെറുകഥയാണ് പായസം. ഈ കൃതിക്ക് 1972ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
പാപത്തിന്റെ പൊങ്ങച്ചസഞ്ചി
പാപത്തിന്റെ പൊങ്ങച്ചസഞ്ചി(യാത്രാവിവരണം) ഇ. വാസു ഇ. വാസു രചിച്ച ഗ്രന്ഥമാണ് പാപത്തിന്റെ പൊങ്ങച്ചസഞ്ചി. മികച്ച യാത്രാവിവരണത്തിനുള്ള 1998ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
പാതിരാപ്പൂക്കള്‍
പാതിരാപ്പൂക്കള്‍(കവിത) സുഗതകുമാരി സുഗതകുമാരി രചിച്ച കവിതാ ഗ്രന്ഥമായ പാതിരാപ്പൂക്കള്‍ എന്ന കൃതിക്കാണ് 1968ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.
പാണിനീയപ്രദ്യോതം
പാണിനീയപ്രദ്യോതം(വ്യാഖ്യാനം) ഐ.സി. ചാക്കോ ഐ.സി. ചാക്കോ രചിച്ച പുസ്തകമാണ് പാണിനീയ പ്രദ്യോതം. 1956 ല്‍ ഈ പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ദീര്‍ഘകാലമായി ലഭ്യമല്ലാതിരുന്ന പുസ്തകം 2012 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുനപ്രസിദ്ധീകരിച്ചു. പാണിനീയ സൂത്രങ്ങളുടെ സമഗ്രമായ…
പാഠവും പൊരുളും
പാഠവും പൊരുളും(നിരൂപണം), രാജേന്ദ്രന്‍.സി സി. രാജേന്ദ്രന്‍ രചിച്ച ഗ്രന്ഥമാണ് പാഠവും പൊരുളും. 2000ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
പഥേര്‍ പാഞ്ചാലി
പഥേര്‍ പാഞ്ചാലി(നോവല്‍) ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായുടെ പ്രഥമ നോവലാണ് 'പഥേര്‍ പാഞ്ചാലി'. 1928ല്‍ വിചിത്ര എന്ന ബംഗാളി മാസികയില്‍ തുടര്‍ക്കഥയായും പിന്നീട് 1929ല്‍ പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെട്ടു. ബംഗാളില്‍ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും ഒരു പോലെ ശ്രദ്ധയാകര്‍ഷിച്ചു. ജീവിതയാത്രയില്‍ നിശ്ചിന്തപൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണപണ്ഡിതനായ ഹരിഹരറായുടെ കുടുംബത്തിനു…