Archives for സ്ഥാപനം
സഫ്ദര്‍ഹശ്മി ഗ്രന്ഥാലയം
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്തില്‍ തായംപൊയില്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എ ഗ്രേഡ് ഗ്രന്ഥാലയമാണ് സഫ്ദര്‍ ഹാശ്മി സ്മാരകം. 1988 ഓഗസ്റ്റ് 23 നാണ് ഉദ്ഘാടനം ചെയ്തത്.ഗ്രന്ഥശാല സംഘം, നെഹ്രു യുവ കേന്ദ്ര, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, നാടന്‍കലാ അക്കാദമി എന്നിവയില്‍ അഫിലിയേഷനുള്ളതാണിത്.…
ഗുണ്ടര്‍ട്ട് ബംഗ്ലാവ്
കണ്ണൂര്‍ ജില്ലയില്‍ ജില്ലാ ആസ്ഥാനത്തു നിന്നും 20 കിലോമീറ്റര്‍ അകലെ തലശ്ശേരിക്ക് അടുത്തായി ഇല്ലിക്കുന്നിലാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ്. ചരിത്രപ്രാധാന്യമുള്ള ഈ ബംഗ്ലാവില്‍ പ്രശസ്ത ജര്‍മ്മന്‍ പണ്ഡിതനും മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവിന്റെ കര്‍ത്താവുമായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് താമസിച്ചിരുന്നു. 1839 മുതല്‍ 20 വര്‍ഷത്തോളം.…
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ 1981-ൽ തുടങ്ങിയ ഒരു സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റിറ്റ്യൂട്ട്. മലയാള ഭാഷയിലാണ് കുട്ടികൾക്കായുള്ള ആനുകാലികങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാനത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ചെയർമാനായ സ്ഥാപനത്തിന്റെ…
കേരളകലാമണ്ഡലം
കേരളകലാമണ്ഡലത്തിന്റെ സ്ഥാപനവും വി. കൃഷ്ണന്‍ തമ്പി മുന്‍കൈയെടുത്ത് തിരുവനന്തപുരത്തു സംഘടിപ്പിച്ച കഥകളി ക്ലബ്ബും അതേത്തുടര്‍ന്ന് കേരളത്തിലെ മറ്റിടങ്ങളില്‍ ഉടലെടുത്ത കേന്ദ്രങ്ങളും ഈ നൂറ്റാണ്ടിന്റെ നാലാം ദശകത്തിന്റെ ആരംഭം മുതല്‍ പുതിയ പല ആട്ടക്കഥകളുടെയും പിറവിക്ക് കാരണമായിട്ടുണ്ട്. ഹൈന്ദവപുരാണകഥകളെവിട്ട്, ഭാരതീയവും വൈദേശികവുമായ ഇതിവൃത്തങ്ങളെ…
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, അമ്പലപ്പുഴ
1967ല്‍ അമ്പലപ്പുഴയിലാണ് കവി കുഞ്ചന്‍ നമ്പ്യാരുടെ സ്മരണക്കായി കേരള സര്‍ക്കാര്‍ ഈ സ്മാരകം പണിയുന്നത്. എല്ലാവര്‍ഷവും മേയ് അഞ്ച് കുഞ്ചന്‍ നമ്പ്യാര്‍ ദിനമായി ആചരിക്കുന്നു. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സഹകരണ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സ്‌കൂളുകളില്‍ തുള്ളല്‍ പരിശീലിപ്പിക്കുക, വേലകളി, ചെണ്ട…
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, കിള്ളിക്കുറിശ്ശി മംഗലം
മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പിറന്നുവീണു എന്ന കരുതപ്പെടുന്ന പാലക്കാട്ടെ കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്ത് ഭവനം എറ്റെടുത്ത് 1975ലാണ് കേരള സര്‍ക്കാര്‍ ഒരു സ്മാരകം പണിതത്. ഇത് ഒരു ദേശീയ സ്മാരകമാണ്. 1957ല്‍ കിള്ളിക്കുറിശ്ശി മംഗലത്തുവച്ചാണ് ആദ്യത്തെ കുഞ്ചന്‍ ദിനം മേയ് അഞ്ചിന്…
മൂലൂര്‍ സ്മാരകം
സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ വാസഗൃഹമായ ഇലവുംതിട്ടയിലെ കേരളവര്‍മ്മസൗധം 1989 മാര്‍ച്ച് 9 മുതല്‍ സരസകവി മൂലൂര്‍ സ്മാരകമാണ്. കേരളവര്‍മ്മ സൗധവും അതിനോടനുബന്ധിച്ചുള്ള 34 സെന്റ് സ്ഥലവുമാണ് സ്മാരകം. മാസം തോറും സെമിനാറുകള്‍, മൂലൂരിന്റെ കവിതകള്‍ സി.ഡിയിലാക്കി സാധാരണക്കാര്‍ക്ക് എത്തിക്കുക എന്നതാണ് പ്രധാന…
പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാല
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാല. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെട്ട പി.കെ.നാരായണപിള്ളയുടെ സ്മാരകമാണ് ഈ ഗ്രന്ഥശാല.അമ്പലപ്പുഴയിലെ കരൂര്‍ പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാര്‍ ചേര്‍ന്ന് പി.കെ.വിലാസം ലൈബ്രറി എന്ന പേരില്‍ ഒരു ഗ്രന്ഥശാല ആദ്യകാലത്തു തുടങ്ങിയെങ്കിലും…
ചെറുകാട് സ്മാരക ട്രസ്റ്റ്
ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ സ്മരണാര്‍ത്ഥം 1978ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി സ്ഥാപിച്ച ട്രസ്റ്റാണ് ചെറുകാട് സ്മാരക ട്രസ്റ്റ്. 1984ല്‍ തിരുവനന്തപുരത്തു നിന്നും ആസ്ഥാനം പെരിന്തല്‍മണ്ണയിലേയ്ക്ക് മാറ്റി. 1978 മുതല്‍ ഈ ട്രസ്റ്റ് ശക്തി അവാര്‍ഡ് എന്ന പേരില്‍ ഓരോ…
ഭാരതീയ വിചാര കേന്ദ്രം
1982 ഒക്ടോബര്‍ 27ന് വിജയദശമി ദിനത്തിലാണ് ഭാരതീയ വിചാര കേന്ദ്രം സ്ഥാപിതമായത്. തിരുവനന്തപുരം സംസ്‌കൃതി ഭവന്‍ ആസ്ഥാനമാക്കിയാണ് ഭാരതീയ വിചാര കേന്ദ്രം. പുളിമൂട്ടിനടുത്ത സ്വന്തം കെട്ടിടമുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ച ദത്തോപാന്ത് ഠേംഗ്ഡി യുടെ…