Archives for സ്ഥാപനം - Page 3
ദേശീയ ഗ്രന്ഥസൂചി
ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന ആധികാരിക ഗ്രന്ഥങ്ങളുടെ ഗ്രന്ഥസൂചിയാണിത്. ഇവ ഇംഗ്ലീഷിലും ഭാരതത്തിലെ അംഗീകൃതമായ 22 പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള, കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലൈബ്രറിയുടെ പരിധിയില്‍ വരുന്ന സെന്‍ട്രല്‍ റഫറന്‍സ് ലൈബ്രറിയാണ് 1958 മുതല്‍ നാഷണല്‍ ബിബ്ലിയോഗ്രഫി…
ഉള്ളൂർ സ്മാരകം
മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യരുടെ പേരിൽ തിരുവനന്തപുരം ജഗതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഉള്ളൂർ സ്മാരകം. 1955-ൽ രൂപം കൊണ്ട ഒരു സമിതിയാണ് ഈ സ്മാരകത്തിന്റെ ആരംഭം കുറിച്ചത്. ഡോ. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ഗവേഷണവിഭാഗത്തേക്കൂടാതെ ഒരു 'എ' ഗ്രേഡ്…
ഗുണ്ടര്‍ട്ട് ചെയര്‍
ജര്‍മ്മനിയിലെ ട്യൂബിങ്ങന്‍ സര്‍വ്വകലാശാലയില്‍ മലയാള ഭാഷാപഠനത്തിനായി രൂപീകരിച്ച ചെയറാണ് ഗുണ്ടര്‍ട്ട് ചെയര്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ സഹകരണത്തോടെ രൂപീകരിച്ച ഈ പഠനവിഭാഗത്തിന്റെ ഉദ്ഘാടനം 2015 ഒക്ടോബര്‍ 9നായിരുന്നു. ഒരു ഇന്ത്യന്‍ സര്‍വ്വകലാശാല വിദേശ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് മലയാളം ചെയര്‍ ആരംഭിക്കുന്നത് ഇതാദ്യമാണ്.…
ക്രൈസ്തവ സാഹിത്യ സമിതി
പുസ്തക പ്രസിദ്ധീകരണത്തിലൂടെയും വിപണനത്തിലൂടെയും കേരള ക്രൈസ്തവ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന എക്യൂമെനിക്കല്‍ പുസ്തക പ്രസാധകസംഘമാണ് ക്രൈസ്തവ സാഹിത്യ സമിതി (സി.എസ്.എസ്). മലയാള ക്രൈസ്തവ സാഹിത്യ സമിതി (എം.സി.എല്‍.സി) എന്ന പേരില്‍ 1925ലാണ് തുടക്കം. റവ. ഡബഌൂ മാത്യു, പി.ഒ. ഫിലിപ്പ് തുടങ്ങിയവര്‍…
സി.എം.എസ്. പ്രസ്സ്
1821ല്‍ ബെഞ്ചമിന്‍ ബെയ്ലി എന്ന ഇംഗ്ലീഷുകാരനായ മിഷണറി സ്ഥാപിച്ച സി.എം.എസ്. പ്രസ്സ് കേരളത്തിലെ ആദ്യത്തെ മുദ്രണാലയമാണ്. കോട്ടയം ജില്ലയിലെ ചാലുകുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ബെഞ്ചമിന്‍ ബെയ്ലി പരിഭാഷപ്പെടുത്തി, 1824ല്‍ ഇവിടെ അച്ചടിച്ച് പ്രസിദ്ധീകരിച്ച 'ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍'…
കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാ മ്യൂസിയം
കൊട്ടാരക്കരത്തമ്പുരാന്‍ ജന്മം കൊണ്ട കൊട്ടാരം ഏറ്റെടുത്ത് കേരള പുരാവസ്തു ഗവേഷണ വകുപ്പും ദേവസ്വവും ചേര്‍ന്ന് നടത്തുന്ന ക്ലാസിക്കല്‍ കലാ മ്യൂസിയമാണ് കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാ മ്യൂസിയം. കൊട്ടാരക്കരത്തമ്പുരാന്‍ (1653-1694) കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിടത്ത് സ്വരൂപത്തിന്റെ ഭരണാധികാരി ആയിരുന്നു. വീരകേരളവര്‍മ…
കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി, കോട്ടയം
1968ലാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി കോട്ടയത്ത് രൂപംകൊള്ളുന്നത്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ എം ചെറിയാനായിരുന്നു സമിതിയുടെ ആദ്യ പ്രസിഡന്റ്. സ്മാരകമന്ദിരം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം സംഭാവനയായി നല്‍കിയത് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ അനന്തരാവകാശി വാസുദേവനുണ്ണിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്…
ആശാന് സ്മാരക സാഹിത്യ വേദി, പെരുമ്പാവൂര്‍
പെരുമ്പാവൂര്‍ ആസ്ഥാനമായി 1974 തുടങ്ങിയ സാഹിത്യ കൂട്ടായ്മയാണ് ആശാന് സ്മാരക സാഹിത്യ വേദി. കുന്നത്തുനാട് എസ്.എന്‍.ഡി.പി ലൈബ്രറിയില്‍ തുടങ്ങിയ ആശാന് കോര്‍ണര്‍ ആണ് പിന്നീട് ആശാന് സ്മാരക സാഹിത്യ വേദിയായി മാറിയത്. കുന്നത്തുനാട് യൂണിയന് സ്ഥാപക നേതാവായ ഇ.വി കൃഷ്ണന്…
ചോളമണ്ഡലം കലാഗ്രാമം
തമിഴ്നാട്ടിലെ മദ്രാസ് ജില്ലയില്‍ നിന്ന് ഏകദേശം 9 കിലോമീറ്റര്‍ അകലെയായാണ് ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്. 1964ല്‍ 'മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റ്സ്' എന്ന കലാലയത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാന്‍ മുന്‍കൈ എടുത്തത്.…
ചങ്ങമ്പുഴ പാര്‍ക്ക്
കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ സ്മരണാര്‍ത്ഥം ചങ്ങമ്പുഴ സ്മാരക സമിതി അദ്ദേഹം ജനിച്ചുവളര്‍ന്ന എറണാകുളത്തെ ഇടപ്പള്ളിയില്‍ സ്ഥാപിച്ച പാര്‍ക്കാണിത്. ഇവിടെ ഓപ്പണ്‍ എയര്‍ തിയേറ്റര്‍, പ്രതിമ തുടങ്ങിയവയുണ്ട്. എല്ലാ വര്‍ഷവും അനുസ്മരണപരിപാടികളും മറ്റ് കലാ വിരുന്നുകളും നടത്തുന്നു. വര്‍ഷം തോറും…