Archives for നാടന്‍ പാട്ടുകള്‍ - Page 5
കുഞ്ഞപ്പന്‍ മരംകെട്ടീ
കുഞ്ഞപ്പന്‍ മരംകെട്ടീ ഒരുവളയംവന്നപ്പം കുഞ്ഞപ്പന്‍ മരംകെട്ടീ ചിറ്റുമരം വന്നപ്പം അന്നല്ലടീ രാജപ്പെണ്ണേ അമ്മിക്കല്ലീച്ചോറുതന്നേ തിന്തിമിതിന്തിമിന്താരോം തിന്തിമിതിന്തിമിന്താരോം കുട്ടിയാടുംമേച്ചടിച്ചൂ തലപ്പാളേല്‍ കൂലീംകൊണ്ട് അന്നല്ലടീ രാജപ്പെണ്ണേ പാക്കുന്തോട്ടിച്ചോറുതന്നേ ചാലോട്ടുക്കണ്ടംനട്ട് തലപ്പാളേക്കൂലിംകൊണ്ട് അന്നല്ലടീ രാജപ്പെണ്ണേ വെറ്റേമ്മാന്‍തേച്ചുതന്നേ തിന്തിമിതിന്തിമിന്താരോം
കാഞ്ഞിരക്കീഴ്‌നടുക്കണ്ടം തുണ്ടത്തില്‍
നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍ പാട്ട്. കാഞ്ഞിരക്കീഴ്‌നടുക്കണ്ടം തുണ്ടത്തില്‍ ആതിച്ചന്‍ കാളേ വലത്തുംവച്ചൂ ചന്തിരന്‍കാളേയിടത്തുംവച്ചൂ ഇച്ചാലുപൂട്ടീ മറുചാലുഴുവുമ്പം ചേറും കട്ടയൊടയും പരുവത്തില്‍ ചവുട്ടിനിരത്തിയവാച്ചാലും കോരീ വാച്ചാലും കോരീപൊരിക്കോലും കുത്തീ പൊരിക്കോലും കുത്തിയാവാരീവെതപ്പീനാ വാരീവെതച്ചൂമടയുമടപ്പീനാ പിറ്റേന്നൂനേരം വെളുത്തതും തീയതീ മടതുറന്നൂ വെതയും തോത്തീ…
അരയരയോ കിങ്ങിണീയരയോ
ഒരു ഞാറുനടീല്‍ പാട്ട്. അരയരയോ... കിങ്ങിണീയരയോ... നമ്മക്കണ്ടം...കാരക്കണ്ടം കാരക്കണ്ടം നട്ടീടുവേ അരയരയോ...കിങ്ങിണീയരയോ... ഓരായീരം... കാളേംവന്ന് ഓരായീരം...ആളുംവന്ന് ഓരായീരം വെറ്റകൊടുത്ത് അരയരയോ കിങ്ങിണീയരയോ നമ്മക്കണ്ടം കാരക്കണ്ടം കാരക്കണ്ടം നട്ടീടവേ...
അടിപ്പാട്ട്
മലയരുടെ കല്യാണപ്പാട്ടുകളിലൊന്ന്. വാതില്‍ അടയ്ക്കുവാനും തുറക്കുവാനും പാട്ടുകളുണ്ട്. മറുത്തുപാടുന്നതാണ് 'അടിപ്പാട്ട്'. പൂട്ടുന്നുവെന്ന സങ്കല്‍പ്പത്തില്‍ ഒരു സംഘം പാടിയാല്‍, തുറക്കുന്ന സങ്കല്‍പ്പത്തില്‍ മറുസംഘം പാടണം. കണ്ണൂര്‍ ജില്ലയിലെ ചില ഭാഗങ്ങളില്‍ ഈ പാട്ട് പ്രചാരത്തിലുണ്ട്.
ആലേന്തറപ്പോറ്റീന്നൊരു
നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍ പാട്ട്. ആലേന്തറപ്പോറ്റീന്നൊരു പോറ്റീവരിണേയ് കെട്ടോലകണക്കോലകള്‍ കക്ഷത്തിലിടുക്കീ പൂണിട്ടിടങ്ങാഴീ തലമാറിപ്പിടിച്ച് ആലേന്തറപ്പോറ്റീന്നൊരു പോറ്റീവരിണേയ് ഈ തെങ്ങടിക്കണ്ടത്തില വാരത്തിനു വരിണേയ് തെങ്ങോലകള്‍വീണെന്റെ വെളവൊക്കെക്കുറവേയ് പൂണിട്ടിടങ്ങാഴി തലമാറിപ്പിടിച്ച്....
അടിതളിപ്പാട്ട്
പുലയരുടെ (ഉത്തരകേരളം) അനുഷ്ഠാനപരമായ ഒരു പാട്ട്. സൃഷ്ടിപുരാവൃത്തമാണ് അടിതളിപ്പാട്ടിലെ ഉള്ളടക്കം. കായവെള്ളാട്ടി പുലരുവാന്‍ ഏഴരനാഴികയുള്ളപ്പോഴേ എഴുന്നേറ്റ് അടിതളി നടത്തുന്നു. അവള്‍ ശ്രീഭഗവാനെ പള്ളിയുണര്‍ത്തി. തേവാരത്തിന് പൂവ് കൊണ്ടുവരുവാന്‍ പൂമാണികള്‍ ഇല്ലാത്തിനാല്‍ ദൈവം പൂമാണികളെ സൃഷ്ടിച്ചു. പൂവിനു പോയ പൂമാണികള്‍ തിരിച്ചുവരാത്തതിനാല്‍…
അടച്ചുതുറപ്പാട്ട്
കേരളത്തിലെ ചില ക്രൈസ്തവ വിഭാഗങ്ങളില്‍ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകളില്‍ ഒരിനം. കല്യാണം കഴിഞ്ഞ് നാലാം ദിവസത്തെ ചടങ്ങാണ് 'അടച്ചുതുറ'. വധൂവരന്മാരുടെ കുളിയും ഊണും കഴിഞ്ഞതിനുശേഷമാണ് ഇത് നടത്തേണ്ടത്. മണവാളന്‍ ഭക്ഷണം കഴിഞ്ഞ് തോഴരുമായി മണവറയില്‍ ചെന്ന് വാതിലടയ്ക്കും. വധുവിന്റെ അമ്മ (അമ്മാവിയമ്മ) പല…
അഞ്ചുതമ്പുരാന്‍ പാട്ട്
തെക്കന്‍പാട്ടുകളില്‍ മുഖ്യമായൊരു കഥാഗാനം. പതിനാറാം ശതകത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തിലെ അംഗങ്ങള്‍ തമ്മിലുണ്ടായ മാത്സര്യത്തെയും അന്തച്ഛിദ്രത്തെയും പറ്റിയാണ് അഞ്ചുതമ്പുരാന്‍ പാട്ടില്‍. ചീരാട്ടുപോര്, മാടമ്പുകഥ, പെരുങ്കുളത്തുപോര്, ഏര്‍വാടിപ്പോര് എന്നീ ഭാഗങ്ങളാണ് അടങ്ങിയിട്ടുള്ളത്. അഞ്ചു തമ്പുരാക്കന്മാരെപ്പറ്റില്‍ ഇതില്‍ പ്രസ്താവിക്കുന്നു. ഓടനാട്ടുനിന്ന് വേണാട്ടിലേക്ക് ദത്തെടുത്ത രണ്ട് രാജകുമാരന്മാരും…
വടക്കത്തി പെണ്ണാളേ
വടക്കത്തി പെണ്ണാളേ വൈക്കം കായല്‍ ഓളം തല്‌ളുന്ന വഴിയേ കൊയ്ത്തിനു വന്നവളേ കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ കണിമങ്കേ കന്നി മടത്തേ വടക്കത്തി പെണ്ണാളേ ആളൊഴിഞ്ഞ മൈനപ്പാടനടുവരമ്പത്ത് അതിരു വരമ്പത്ത് ആയിരം താറാകാറനിലവിളിയും എന്റെ മനസ്‌സിന്റെ കനക്കലു നീ കേട്ടോ നീകേട്ടിലേ്‌ള…
മഞ്ഞപ്പാട്ട്…
മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ മഞ്ഞക്കിളിയെ പിടിക്കാലെ്‌ളാ, മഞ്ഞക്കിളിയെ പിടിച്ചാല്‍ പിന്നെ ചപ്പും ചവറും പറിക്കാലെ്‌ളാ. ചപ്പും ചവറും പറിച്ചാല്‍ പിന്നെ ഉപ്പും മുളകും തിരുമ്മാലെ്‌ളാ. ഉപ്പും മുളകും തിരുമ്മിയാല്‍ പിന്നെ ചട്ടീലിട്ടു പൊരിക്കാലെ്‌ളാ. ചട്ടീലിട്ടു പൊരിച്ചാല്‍ പിന്നെ പച്ചിലവെട്ടിപൊതിയാലെ്‌ളാ. പച്ചിലവെട്ടിപെ്പാതിഞ്ഞാല്‍ പിന്നെ…