Archives for നാടന്‍ പാട്ടുകള്‍

അമ്മാവിപ്പാട്ട് (വാതില്‍തുറപ്പാട്ട്)

മാനിനിയെ മാലവെച്ച് മണിയറയകം പുക്കുമാനമോടമ്മാവിതാനും പറഞ്ഞാളേവംഞാനിനി നാളെക്കടുത്ത നാളിവിടെ വരുന്നുണ്ട്ആനനാംഭോരുഹം കാണ്മാന്‍ സുന്ദരീ നിന്റെഎന്നുചൊല്ലഗ്ഗമിച്ചങ്ങു ചെന്നു വീട്ടിലകംപുക്കുകുന്നുവെല്ലുംമുലയാള്‍താന്‍ കോപ്പുകള്‍ കൂട്ടി.പിന്നെയങ്ങു കുളിച്ചിട്ടു കോകിലഭാഷിണി താനുംതന്നുടയ ആഭരണമണിഞ്ഞു നന്നായ്,നീലവേണിയതും കെട്ടി പൂമലര്‍ മാലയും ചുറ്റിചാലവേ കസ്തൂരികൊണ്ടു തിലകംതൊട്ട് മലയചന്ദനം നല്ല പനിനീരില്‍ കുഴച്ചിട്ട്മുലയിലും…
Continue Reading

അഞ്ചുതമ്പുരാന്‍ പാട്ട്

തിരുവിതാംകൂര്‍ പ്രദേശത്ത് പ്രചാരത്തിലിരുന്ന ഒരു പ്രാചീനഗാനമാണ് അഞ്ചുതമ്പുരാന്‍ പാട്ട്. കൊല്ലവര്‍ഷം എട്ടാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ ജീവിച്ചിരുന്ന ചില വേണാട്ടു രാജകുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ അന്തഃഛിദ്രമാണ് ഇതിലെ പ്രതിപാദ്യം. സകലകലമാര്‍ത്താണ്ഡവര്‍മ, പലകലആദിത്യവര്‍മ, പരരാമര്‍, പരരാമാദിത്യര്‍, വഞ്ചി ആദിത്യവര്‍മ എന്നീ രാജാക്കന്‍മാരെ അധികരിച്ചുള്ള പാട്ടായതുകൊണ്ടാണ് ഇതിന്…
Continue Reading

അടച്ചുതുറപ്പാട്ട്

മാര്‍ തോമാ നസ്രാണികളുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി ഉണ്ടായ പാട്ട്. കല്യാണം കഴിഞ്ഞ് നാലാംദിവസത്തെ അടച്ചുതുറ എന്ന ചടങ്ങില്‍ പാടിവന്നിരുന്ന ഗാനം. മണവാളന്‍ കുളിച്ച് ഊണുകഴിഞ്ഞ് തോഴരുമായി മണിയറയില്‍ കയറി കതകടച്ചിരിക്കും. അപ്പോള്‍ അമ്മായിയമ്മ പലതരം പാട്ടുകള്‍ പാടി, വാതില്‍ തുറക്കാന്‍ വിനീതയായി…
Continue Reading

മതിലേരിക്കന്നി (വടക്കന്‍ പാട്ട്)

    ഒരു വടക്കന്‍ പാട്ടാണ് മതിലേരിക്കന്നി. മതിലേരിക്കന്നി, വേണാട് പൂങ്കുയിലോം കന്നി, ചൂരിയമണി കോവിലകം കന്നി എന്നിങ്ങനെ മൂന്നു കന്നികളുടെ കഥയാണിത്.സാധാരണ വടക്കന്‍ പാട്ടുകളില്‍ നിന്നും വ്യത്യസ്തമായി വീരം, കരുണം എന്നീ രസങ്ങള്‍ക്കൊപ്പം ശൃംഗാരവും മതിലേരിക്കന്നിയില്‍ സമന്വയിപ്പിക്കുന്നു. കടത്തനാടന്‍ ഗ്രാമ്യഭാഷയാണ്. ഇതൊരു…
Continue Reading

തെയ്താര തെയ്താര തക

  തെയ്താര തെയ്താര തക തെയ്താര തെയ്താര ......(2) പെണ്ണായ പെണ്ണെല്ലാം കൂട്ടം കൂടി വട്ടത്തില് കൂടി വഴക്കൊന്നു കൂടി തെയ്താര........(2) കണ്ണില്ലാത്തൊരു പെണ്ണു പറഞ്ഞു പെണ്ണിനു കണ്മഷി നന്നല്ലെന്ന് തെയ്താര.........(2) കാതില്ലാത്തൊരു പെണ്ണു പറഞ്ഞു പെണ്ണിന്‍ കമ്മലു നന്നല്ലെന്ന് തെയ്താര..........(2)…
Continue Reading

തെക്കേക്കര വടക്കേക്കര

തെക്കേക്കര വടക്കേക്കര കണ്ണംതളി മുറ്റത്തൊരു തുമ്പമുളച്ചു തുമ്പകൊണ്ടമ്പതു തോണി ചമച്ചു തോണിത്തലക്കലൊരാലുമുളച്ചു ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു ഉണ്ണിക്കു കൊട്ടാനും പാടാനും തുടിയും തുടിക്കോലും പറയും പറക്കോലും പിന്നെ പൂവേ പോ!പൂവേ പോ!പൂവേ പൂവെക്കാം പുണര്‍ന്നേക്കാം പൂങ്കാവില്‍ ചെന്നേക്കാം പൂവൊന്നൊടിച്ചേക്കാം പൂവൊന്നു ചൂടിയേക്കാം…
Continue Reading

പൂവേ പൊലി പൂവേ

  തൃക്കാക്കരപ്പന്റെ മുറ്റത്തൊരു തുമ്പ തുമ്പകൊണ്ടമ്പതു തോണിയും കുത്തി തോണീടെ കൊമ്പത്തൊരാലുമുളച്ചു ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു ഉണ്ണിക്കുകളിക്കാന്‍ പറയും പറക്കോലും തുടിയും തുടിക്കോലും വൊള്ളട്ടും മക്കളും കൂടെപ്പിറന്നു കൂടെപ്പിറന്നു പൂവേ പൊലിപൂവേ പൊലി പൂവേ പൊലി പൂവേ
Continue Reading

തകരപ്പാട്ട്

താന തന തന താന തന തന താന തന തന തന്തിനനോ (3) ഒരു ചാലുഴുതില്ല ഒരു വിത്തും വിതച്ചില്ല താനേ മുളച്ചൊരു പൊന്‍തകര താന തന തന താന തന തന താന തന തന തന്തിനനോ (3)…
Continue Reading

തുമ്പിതുള്ളല്‍പ്പാട്ട്

ഒന്നാം തുമ്പിയുമവര്‍ പെറ്റ മക്കളും പോയീ നടപ്പറ തുമ്പി തുള്ളാന്‍ തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല തുമ്പിത്തുടര്‍മാല പൊന്‍മാല തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല എന്തെന്റെ തുമ്പി തുള്ളാത്തെ പന്തലില്‍ പൂക്കുല പോരാഞ്ഞിട്ടോ എന്തെന്റെ തുമ്പീ തുള്ളാത്തേ? തുമ്പീ തുള്ള് തുള്ള് ഒന്നാം ശ്രീകടലിന്നക്കരെച്ചെന്നപ്പോള്‍…
Continue Reading

കുമ്മാട്ടിക്കൊരു തേങ്ങാ കൊടുപ്പിന്‍

കുമ്മാട്ടിക്കൊരു തേങ്ങാ കൊടുപ്പിന്‍ ഉത്രാടം നാള്‍ അസ്തമയത്തില്‍ എത്രയും മോഹിനിമോദത്തോടെ തെക്കന്‍ തെക്കന്‍ തെക്കിനിയപ്പന്‍ തക്കത്തില്‍ ചില പേരുകള്‍ നല്‍കി ഗണനായകനും ഗുരുവരനും മമ തുണയായ് വരണം കുമ്മാട്ടിക്ക് ഓണത്തപ്പാ കുടവയറാ നാണം കൂടാതടുത്തുവാ തേങ്ങമരമതു കായ്ക്കണമെങ്കില്‍ കുമ്മാട്ടിക്കൊരു തേങ്ങാ കൊടുപ്പിന്‍.
Continue Reading