Archives for അയോദ്ധ്യാകാണ്ഡം - Page 7

അയോദ്ധ്യാകാണ്ഡം പേജ് 8

ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം ത്വല്‍സുതന്‍തന്നെ വാഴിക്കും നരവരന്‍. രാമനീരേഴാണ്ടു കാനനവാസവും ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം. നാടടക്കം ഭരതന്നു വരുമതി പ്രൌഢകീര്‍ത്ത്യാ നിനക്കും വസിക്കാം ചിരം. വേണമെന്നാകിലതിന്നൊരുപായവും പ്രാണസമേ! തവ ചൊല്‌ളിത്തരുവാന്‍ ഞാന്‍. മുന്നം സുരാസുരയുദ്ധേ ദശരഥന്‍ തന്നെ മിത്രാര്‍ത്ഥം തന്നെ മഹേന്ദ്രനര്‍ത്ഥിക്കയാല്‍ മന്നവന്‍ ചാപബാണങ്ങളും…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 7

ഇത്തരമവള്‍ ചൊന്നതുകേട്ടു സംഭ്രമി ച്ചുത്ഥാനവുംചെയ്തു കേകയപുത്രിയും ഹിത്രമായൊരു ചാമീകരനൂപുരം. ചിത്തമോദേന നല്കീടിനാളാദരാല്‍. സന്തോഷമാര്‍ന്നിരിക്കുന്നകാലത്തിങ്ക ലെന്തൊരു താപമുപാഗതമെന്നു നീ ചൊല്‌ളുവാന്‍ കാരണം ഞാനരിഞ്ഞീലതി നിലെ്‌ളാരവകാശമേതും നിരൂപിച്ചാല്‍. എന്നുടെ രാമകുമാരനോളം പ്രിയ മെന്നുള്ളിലാരെയുമില്‌ള മറ്റോര്‍ക്ക നീ. അത്രയുമല്‌ള ഭരതനേക്കാള്‍ മമ പുത്രനാം രാമനെ സ്‌നേഹമെനിക്കേറും…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 4

രത്‌നാസനവും കൊടുത്തിരുത്തി തദാ പത്‌നിയോടുമതീ ഭക്ത്യാ രഘുത്തമന്‍ പൊല്‍ക്കലശസ്ഥിതനിര്‍മലവാരിണാ തൃക്കാല്‍ കഴുകിച്ചു പാദാബ്ജതീര്‍ത്ഥവും ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ് ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു: പുണ്യവാനായേനടിയനതീവ കേ ളിന്നു പാദോദക തീര്‍ത്ഥം ധരിയ്ക്കയാല്‍ എന്നിങ്ങനെ രാമചന്ദ്രവാക്യം കേട്ടു നന്നായ് ചിരിച്ചു വസിഷ്ഠനരുള്‍ ചെയ്തു: നന്നുനന്നെത്രയും നിന്നുടെ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 3

നാളെ വേണമഭിഷേകമിളമയായ് നാളീകനേത്രനാം രാമനു നിര്‍ണ്ണയം നന്ദിതനായ സുമന്ത്രരുമന്നേരം വന്ദിച്ചു ചൊന്നാന്‍ വസിഷ്ഠനോടാദരാല്‍. എന്തെന്നു വേണ്ടുന്നതെന്നുരചെയ്താലു മന്തരമെന്നിയേ സംഭരിശച്ചീടുവന്‍ ചിത്തേ നിരൂപിച്ചു കണ്ടു സുമന്ത്രരോ ടിത്ഥം വസിഷ്ഠമുനിശയുമരുള്‍ ചെയ്തു: കേള്‍ക്ക, നാളെപ്പുലര്‍കാലെ ചമയിച്ചു ചേല്‍ക്കണ്ണിമാരായ കന്യകമാരെല്‌ളാം മദ്ധ്യകക്ഷ്യേ പതിനാറുപേര്‍ നില്‍ക്കണം മത്ത…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 2

  ശ്രീരാമാഭിഷേകാരംഭം എങ്കിലോ രാജാ ദശരഥനേകദാ സങ്കലിതാനന്ദമാമ്മാറിരിയ്ക്കുമ്പോള്‍ പങ്കജസംഭവപുത്രന്‍ വസിഷ്ഠനാം തന്‍ കുലാചാര്യനെ വന്ദിച്ചു ചൊല്‌ളിനാന്‍ പൌരജനങ്ങളും മന്ത്രി മുഖ്യന്മാരും ശ്രീ രാമനെ പ്രശംസിയ്ക്കുന്നിതെപേ്പാഴും ഓരോഗുണഗണം കണ്ടവര്‍ക്കുണ്ടക താരിലാനന്ദമതിനില്‌ള സംശയം. വൃദ്ധനായ് വന്നതു ഞാനുമൊട്ടാകയാല്‍ പുത്രരില്‍ ജ്യേഷ്ഠനാം രാമകുമാരനെ പൃത്ഥീപരിപാലനാര്‍ത്ഥമഭിഷേക മെത്രയും…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 6

  സത്യസന്ധന്‍ നൃപവീരന്‍ ദശരഥന്‍ പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ കേകയപുത്രീവശഗതനാകയാ ലാകുലമുള്ളില്‍ വളരുന്നിതേറ്റവും ദുര്‍ഗേ! ഭഗവതി! ദുഷ്‌കൃതനാശിനി! ദുര്‍ഗതി നീക്കിത്തുണച്ചീടുമംബികേ! കാമുകനലേ്‌ളാ നൃപതി ദശരഥന്‍ കാമിനി കൈകേയി ചിത്തമെന്തീശ്വരാ! നല്‌ളവണ്ണം വരുത്തേണമെന്നിങ്ങനെ ചൊല്‌ളി വിഷാദിച്ചിരിയ്ക്കുന്നതു നേരം. അഭിഷേകവിഘ്‌നം വാനവരെല്‌ളാവരുമൊത്തു നിരൂപിച്ചു വാണീഭഗവതിതന്നോടപേക്ഷിച്ചു ലോകമാതാവേ!…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 5

ഞാനും ഭവാനോടു സംബന്ധകാംക്ഷയാ നൂനം പുരോഹിത കര്‍മ്മമനുഷ്ഠിച്ചു നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു നന്നായ് വരുകിലതും പിഴയല്‌ളലേ്‌ളാ? ഇന്നു സഫലമായ് വന്നു മനോരഥ മൊന്നപേക്ഷിയ്ക്കുന്നതുണ്ടു ഞാനിന്നിയും യോഗേശ!തേ മഹാമായാഭഗവതി ലോകൈക മോഹിനി മോഹിപ്പിയായ്ക മാം. ആചാര്യ നിഷ്‌കൃതികാമന്‍ ഭവാനെങ്കി ലാശയം മായയാ മോഹിപ്പിയായ്ക മേ…
Continue Reading

അയോദ്ധ്യാകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്‌നമസ്തു താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടൊ താമസശീലമകറ്റേണമാശു നീ ദാമോദരന്‍ ചരിതാമൃതമിന്നിയും ആമോദമുള്‍ക്കൊണ്ടു ചൊല്‌ളൂ സരസമായ്. എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്‌ളുവന്‍ പങ്കമെല്‌ളാമകലും പല ജാതിയും സങ്കടമേതും വരികയുമില്‌ളലേ്‌ളാ പങ്കജനേത്രന്‍ കഥകള്‍ കേട്ടീടിനാല്‍. ഭാര്‍ഗ്ഗവിയാകിയ ജാനകി തന്നുടെ…
Continue Reading