Archives for കിഷ്കിന്ധകാണ്ഡം - Page 3

കിഷ്‌കിന്ധാകാണ്ഡം പേജ് 18

ക്രിയാമാര്‍ഗേ്ഗാപദേശം ''കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി നോര്‍ക്കിലവസാനമിലെ്‌ളന്നറിക നീ. എങ്കിലും ചൊല്‌ളുവാനൊട്ടു സംക്ഷേപിച്ചു നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍. തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗേ്ഗണ മന്നിടത്തിങ്കല്‍ ദ്വിജത്യമുണ്ടായ്‌വന്നാല്‍ ആചാര്യനോടു മന്ത്രം കേട്ടു സാദര മാചാര്യപൂര്‍വമാരാധിക്ക മാമെടോ. ഹൃല്‍ക്കമലത്തിങ്കലാകിലുമാം പുന രഗ്‌നിഭഗവാങ്കലാകിലുമാമെടോ. മുഖ്യപ്രതിമാദികളിലെന്നാകിലു മര്‍ക്കങ്കലാകിലുമപ്പി ങ്കലാകിലും സ്ഥണ്ഡിലത്തിങ്കലും…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 17

രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു മാമോദപൂര്‍വമൊരുക്കിത്തുടങ്ങിനാന്‍. സൗമ്യയായുള്ളോരു താരയും പുത്രനും ബ്രാഹ്മണരുമമാത്യപ്രധാനന്മാരും പൗരജനങ്ങളുമായ് നൃപേന്ദ്രോചിതം ഭേരീമൃദംഗാദിവാദ്യഘോഷത്തൊടും ശാസ്‌ത്രോകതമാര്‍ഗേ്ഗണ കര്‍മ്മം കഴിച്ചഥ സ്‌നാത്വാ ജഗാമ രഘൂത്തമസന്നിധൗ മന്ത്രികളോടും പ്രണമ്യ പാദാംബുജ മന്തര്‍മ്മുദാ പറഞ്ഞാന്‍ കപിപുംഗവന്‍: ''രാജ്യത്തെ രക്ഷിച്ചുകൊള്‍കവേണമിനി പൂജ്യനാകും നിന്തിരുവടി സാദരം. ദാസനായുള്ളോരടിയനിനിത്തവ ശാസനയും…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 16

ആത്മസ്വലിംഗമായോരു മനസ്‌സിനെ താല്‍പര്യമോടു പരിഗ്രഹിച്ചിട്ടലേ്‌ളാ തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ സ്‌സത്വാദികളാം ഗുണങ്ങളാല്‍ ബദ്ധനായ് സേവിക്കയാലവശത്വം കലര്‍ന്നതു ഭാവിക്കകൊണ്ടു സംസാരേ വലയുന്നു ആദൗ മനോഗുണാന്‍ സൃഷ്ട്വാ തതസ്തദാ വേദം വിധിക്കും ബഹുവിധകര്‍മ്മങ്ങള്‍ ശുക്‌ളരക്താസിതഭഗതികളാ യ്മിക്കതും തത്സമാനപ്രഭാവങ്ങളായ് ഇങ്ങനെ കര്‍മ്മവശേന ജീവന്‍ ബലാ ലെങ്ങുമാഭൂതപ്‌ളവം ഭ്രമിച്ചീടുന്നു…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 15

പുത്രനോടും കൂടെയേറ്റം വിവശയായ് വീണിതു ചെന്നു പാദാന്തികേ താരയും, കേണുതുടങ്ങിനാള്‍ പിന്നെപ്പലതരം: ''ബാണമെയ്‌തെന്നയും കൊന്നീടു നീ മമ പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ! എന്നെപ്പതിയോടുകൂടെയയയ്ക്കിലോ കന്യകാദാനഫലം നിനക്കും വരും. ആരയനാം നിന്നാലനുഭൂതമല്‌ളയോ ഭാര്യാവിയോഗജദുഃഖം രഘുപതേ! വ്യഗ്രവും തീര്‍ത്തു രുമയുമായ് വാഴ്ക നീ സുഗ്രീവ!…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 14

ഇത്ഥമരുള്‍ചെയ്തതെക്കവേ കേട്ടാശു ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും രാമനെ നാരായണനെന്നറിഞ്ഞുടന്‍ താമസഭാവമകന്നു സസംഭ്രമം ഭകത്യാ നമസ്‌കൃത്യ വന്ദിച്ചു ചൊല്‌ളിനാ നിത്ഥം ''മമാപരാധം ക്ഷമിക്കേണമേ! ശ്രീരാമ! രാമ! മഹാഭാഗ! രാഘവ! നാരായണന്‍ നിന്തിരുവടി നിര്‍ണ്ണയം. ഞാനറിയാതെ പറഞ്ഞതെല്‌ളാം തവ മാനസേ കാരുണ്യമോടും ക്ഷമിക്കണം. നിന്തിരുമേനിയും…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 13

ചെന്നതു ബാലിതന്‍മാറില്‍ തറച്ചള വൊന്നങ്ങലറി വീണീടിനാന്‍ ബാലിയും. ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു രാമനെക്കൂപ്പിസ്തുതിച്ചു മരുല്‍സുതന്‍. മോഹം കലര്‍ന്നു മുഹൂര്‍ത്തമാത്രം പിന്നെ മോഹവും തീര്‍ന്നു നോക്കീടിനാന്‍ ബാലിയും. കാണായിതഗ്രേ രഘൂത്തമനെത്തദാ ബാണവും ദക്ഷിണഹസ്‌തേ ധരിച്ചന്യ പാണിയില്‍ ചാപവും ചീരവസനവും തൂണീരവും മൃദുസ്‌മേരവദനവും ചാരുജടാമകുടംപൂണ്ടിടംപെട്ട മാറിടത്തിങ്കല്‍…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 11

വൃത്രവിനാശനപുത്രനാമഗ്രജന്‍ മൃത്യുവശഗനെന്നുറച്ചീടു നീ. സത്യമിദമഹം രാമനെന്നാകിലോ മിത്ഥ്യയായ്‌വന്നുകൂടാ രാമഭാഷിതം.'' ഇത്ഥം സമാശ്വാസ്യ മിത്രാത്മജം രാമ ഭദ്രന്‍ സുമിത്രാത്മജനോടു ചൊല്‌ളിനാന്‍: ''മിത്രാത്മജഗളേ പുഷ്പമാല്യത്തെ നീ ബദ്ധ്വാ വിരവോടയയ്ക്ക യുദ്ധത്തിനായ്.'' ശത്രുഘ്‌നപൂര്‍വജന്‍ മാല്യവും ബന്ധിച്ചു മിത്രാത്മജനെ മോദാലയച്ചീടിനാന്‍. ബാലിവധം വൃത്രാരിപുത്രനെ യുദ്ധത്തിനായ്‌ക്കൊണ്ടു മിത്രാത്മജന്‍ വിളിച്ചീടിനാന്‍…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 10

നിന്നുടെ കണ്ണുകള്‍കൊണ്ടു നിരന്തരം. കര്‍ണ്ണങ്ങള്‍കൊണ്ടു കേള്‍ക്കായ് വരണം സദാ നിന്നുടെ ചാരുചരിതം ധരാപതേ! മച്ചരണദ്വയം സഞ്ചരിച്ചീടണ മച്യുതക്ഷേത്രങ്ങള്‍ തോറും രഘുപതേ! ത്വത്പാദപാംസുതീര്‍ത്ഥങ്ങളേല്‍ക്കാകണേ മെപേ്പാഴുമംഗങ്ങള്‍കൊണ്ടു ജഗത്പതേ! ഭക്ത്യാനമസ്‌കരിക്കായ്വരേണം മുഹു രുത്തമാഗംകൊണ്ടു നിത്യം ഭവത്പദം. ഇത്ഥം പുകഴ്ത്തുന്ന സുഗ്രീവനെ രാഘവന്‍ ചിത്തം കുളിര്‍ത്തു പിടിച്ചു…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 12

വൈരമെല്‌ളാം കളഞ്ഞാശു സുഗ്രീവനെ സരൈ്വമായ് വാഴിച്ചുകൊള്‍കയിളമയായ്. യാഹി രാമം നീ ശരണമായ് വേഗേന പാഹി മാമംഗദം രാജ്യം കുലഞ്ച തേ.'' ഇങ്ങനെ ചൊല്‌ളിക്കരഞ്ഞു കാലും പിടി ച്ചങ്ങനെ താര നമസ്‌കരിക്കും വിധൗ വ്യാകുലഹീനം പുണര്‍ന്നു പുണര്‍ന്നനു രാഗവശേന പറഞ്ഞിതു ബാലിയും: ''സ്ത്രീസ്വഭാവംകൊണ്ടു…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 9

പിന്നെയുമര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ഃ ''മന്നവ!! സപ്തസാലങ്ങളിവയലേ്‌ളാ. ബാലിക്കു മല്‍പിടിച്ചീടുവാനായുളള സാലങ്ങളേഴുമിവയെന്നറിഞ്ഞാലും. വൃത്രാരിപുത്രന്‍ പിടിച്ചിളക്കുന്നേരം പത്രങ്ങളെല്‌ളാം കൊഴിഞ്ഞുപോമേഴിനും. വട്ടത്തില്‍ നില്‍ക്കുമിവേറ്റ്യൊരമ്പെയ്തു പൊട്ടിക്കില്‍ ബാലിയെക്കൊല്‌ളായ്‌വരും ദൃഢം.'' സൂര്യാത്മജോക്തികളീദൃശം കേട്ടൊരു സൂര്യാന്വയോല്‍ഭൂതനാകിയ രാമനും ചാപം കുഴിയെക്കുലച്ചൊരു സായകം ശോഭയോടെ തൊടുത്തെയ്തരുളീടിനാന്‍. സാലങ്ങളേഴും പിളര്‍ന്നു പുറപെ്പട്ടു ശൈലവും ഭൂമിയും…
Continue Reading