Archives for ക്ലാസിക് - Page 14
യുദ്ധകാണ്ഡംപേജ് 8
സേതുബന്ധനം തല്‍ക്കാലമര്‍ക്കകുലോത്ഭവന്‍രാഘവ നര്‍ക്കാത്മജാദി കപിവരന്മാരൊടും രക്ഷോവരനാം വിഭീഷണന്‍തന്നൊടും ലക്ഷ്മണനോടും വിചാരം തുടങ്ങിനാന്‍: 'എന്തുപായം സമുദ്രം കടപ്പാനെന്നു ചിന്തിച്ചു കല്പിക്ക നിങ്ങളെല്‌ളാരുമായ്.' എന്നരുള്‍ചെയ്തതു കേട്ടവരേവരു മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്‌ളിനാര്‍: 'ദേവപ്രവരനായോരു വരുണനെ സേ്‌സവിക്കവേണമെന്നാല്‍വഴിയും തരും.' എന്നതു കേട്ടരുള്‍ചെയ്തു രഘുവരന്‍: 'നന്നതു തോന്നിയതങ്ങനെതന്നെ'യെ ന്നര്‍ണ്ണവതീരേ കിഴക്കുനോ!ക്കിത്തൊഴു…
യുദ്ധകാണ്ഡംപേജ് 6
വിഭീഷണന്റെ ശരണപ്രാപ്തി രാവണന്‍തന്‍നിയോഗേന വിഭീഷണന്‍ ദേവദേവേശപാദാബ്ജസേവാര്‍ത്ഥമായ് ശോകം വിനാ നാലമാത്യരുമായുട നാകാശമാര്‍ഗേ്ഗ ഗമിച്ചാനതിദ്രുതം ശ്രീരാമദേവനിരുന്നരുളുന്നതിന്‍ നേരേ മുകളില്‍നിന്നുച്ചൈസ്തരമവന്‍ വ്യക്തവര്‍ണേ്ണനചൊല്‌ളീടിനാനെത്രയും ഭക്തിവിനയവിശുദ്ധമതിസ്ഫുടം: 'രാമ! രമാരമണ! ത്രിലോകീപതേ! സ്വാമിന്‍ജയ ജയ! നാഥ! ജയ ജയ! രാജീവനേത്ര! മുകുന്ദ! ജയ ജയ! രാജശിഖാമണേ! സീതാപതേ! ജയ!…
യുദ്ധകാണ്ഡംപേജ് 4
രാവണാദികളുടെ ആലോചന അക്കഥ നില്‍ക്ക ദശരഥപുത്രരുമര്‍ക്കാത്മജാദികളായ കപികളും വാരാന്നിധിക്കു വടക്കേക്കര വന്നു വാരിധിപോലെ പരന്നോരനന്തരം ശങ്കാവിഹീനം ജയിച്ചു ജഗത്രയം ലങ്കയില്‍വാഴുന്ന ലങ്കേശ്വരന്‍തദാ മന്ത്രികള്‍തമ്മെ വരുത്തി വിരവോടു മന്ത്രനികേതനം പുക്കിരുന്നീടിനാന്‍ ആദിതേയാസുരേന്ദ്രാദികള്‍ക്കുമരു താതൊരു കര്‍മ്മങ്ങള്‍മാരുതി ചെയ്തതും ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണന്‍ മന്ത്രികളോടു…
യുദ്ധകാണ്ഡംപേജ് 5
രാവണ വിഭീഷണ സംഭാഷണം അന്നേരമാഗതനായ വിഭീഷണന്‍ ധന്യന്‍നിജാഗ്രജന്‍തന്നെ വണങ്ങിനാന്‍. തന്നരികത്തങ്ങിരുത്തിദ്ദശാനനന്‍ ചൊന്നാനവനോടു പഥ്യം വിഭീഷണന്‍: രാക്ഷസാധീശ്വര! വീര! ദശാനന! കേള്‍ക്കണമെന്നുടെ വാക്കുകളിന്നു നീ. നല്‌ളതു ചൊലേ്‌ളണമെല്‌ളാവരും തനി ക്കുള്ളാവരോടു ചൊല്‌ളുള്ള ബുധജനം കല്യാണമെന്തു കുലത്തിനെന്നുള്ളതു മെല്‌ളാവരുമൊരുമിച്ചു ചിന്തിക്കണം യുദ്ധത്തിനാരുള്ളാതോര്‍ക്ക നീ രാമനോ…
യുദ്ധകാണ്ഡം പേജ് 2
ലങ്കാവിവരണം ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍ ശങ്കാവിഹീനമെന്നോടറിയിക്ക നീ കോട്ടമതില്‍കിടങ്ങെന്നിവയൊക്കവേ കാട്ടിത്തരികവേണം വചസാ ഭവാന്‍' എന്നതു കേട്ടു തൊഴുതു വാതാത്മജന്‍ നന്നായ്‌ത്തെളിഞ്ഞുണര്‍ത്തിച്ചരുളീടിനാന്‍: 'മധ്യേ സമുദ്രം ത്രികൂടാചലം വളര്‍ ന്നത്യുന്നതമതിന്‍മൂര്‍ദ്ധ്‌നി ലങ്കാപുരം പ്രാണഭയമില്‌ളയാത ജനങ്ങള്‍ക്കു കാണാം കനകവിമാനസമാനമായ്. വിസ്താരമുണ്ടങ്ങെഴുന്നൂറു യോജന പുത്തന്‍കനകമതിലതിന്‍ചുറ്റുമേ ഗോപുരം നാലുദിക്കികലുമുണ്ടതി…
യുദ്ധകാണ്ഡംപേജ് 3
യുദ്ധയാത്ര അഞ്ജനാനന്ദനന്‍ വാക്കുകള്‍കേട്ടഥ സഞ്ജാതകൌതുകം സംഭാവ്യ സാദരം അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു കഞ്ജവിലോചനനാകിയ രാഘവന്‍: 'ഇപേ്പാള്‍വിജയമുഹൂര്‍ത്തകാലം പട യ്ക്കുല്‍പ്പന്നമോദം പുറപെ്പടുകേവരും. നക്ഷത്രമുത്രമതും വിജയപ്രദം രക്ഷോജനര്‍ക്ഷമാം മൂലം ഹതിപ്രദം ദക്ഷിണനേത്രസ്ഫുരണവുമുണ്ടു മേ ലക്ഷണമെല്‌ളാം നമുക്കു ജയപ്രദം സൈന്യമെല്‌ളാം പരിപാലിച്ചു കൊള്ളണം സൈന്യാധിപനായ നീലന്‍മഹാബലന്‍ മുമ്പും…
സുന്ദരകാണ്ഡം പേജ് 12
ഹനുമാന്റെ പ്രത്യാഗമനം ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാന്‍ തീവ്രനാദംകേട്ടു വാനരസംഘവും കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും കാര്യമാഹന്ത സാധിച്ചുവരുന്നിതു പവനസുതനതിനുനഹി സംശയം മാനസേ പാര്‍ത്തുകാണ്‍കൊച്ച കേട്ടാലറിയാമതും കപി നിവഹമിതി ബഹുവിധം പറയുംവിധൌ കാണായി തദ്രിശിരസി വാതാത്മജം 1280 കപിനിവഹവീരരേ! കണ്ടിതു സീതയെ കാകുല്‍സ്ഥവീരനനുഗ്രഹത്താലഹം നിശിചര വരാലയമാകിയ…
യുദ്ധകാണ്ഡംപേജ് 1
ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! രാമ! നാരായണ! രാമ! നാരായണ! രാമ! നാരായണ! ഹരേ! രാമ! രമാരമണ! ത്രിലോകീപതേ! രാമ! സീതാഭിരാമ! ത്രിദശപ്രഭോ! രാമ! ലോകാഭിരാമ! പ്രണവാത്മക!…
സുന്ദരകാണ്ഡം പേജ് 9
ഹനൂമദ്ബന്ധനം ഇതിജനകവചന മലിവോടു കേട്ടാദരാ ലിന്ദ്രജിത്തും പറഞ്ഞീടിനാന്‍ തല്‍ക്ഷണേ: ത്യജ മനസി ജനക! തവശോകം മഹാമതേ! തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കവേ മരണവിരഹിതനവനതിനില്‌ള സംശയം മറ്റൊരുത്തന്‍ ബലാലത്ര വന്നീടുമോ! 870 ഭയമവനുമരണകൃതമിലെ്‌ളന്നു കാണ്‍കില്‍ ഞാന്‍ ബ്രഝാസ്ത്രമെയ്തു ബന്ധിച്ചു കൊണ്ടീടുവന്‍ ഭുവനതലമഖിലമരവിന്ദോത്ഭവാദിയാം പൂര്‍വ്വദേവാരികള്‍ തന്നവരത്തിനാല്‍…
സുന്ദരകാണ്ഡം പേജ് 10
ഹനുമാന്റെ ഹിതോപദേശം സ്ഫുട വചനമതിവിശദ മിതി ശൃണു ജളപ്രഭോ! പൂജ്യനാം രാമദൂതന്‍ ഞാനറിക നീ ഭുവനപതി മമപതി പുരന്ദരപൂജിതന്‍ പുണ്യപുരുഷന്‍ പുരുഷോത്തമന്‍ പരന്‍ ഭുജഗകുലപതിശയനമലനഖിലേശ്വരന്‍ പൂര്‍വ്വദേവാരാതി ഭുക്തിമുക്തിപ്രദന്‍ 970 പുരമഥനഹൃദയമണിനിലയനനിവാസിയാം ഭൂതേശസേവിതന്‍ ഭൂതപഞ്ചാത്മകന്‍ ഭുജകുലരിപുമണിരഥദ്ധ്വജന്‍ മാധവന്‍ ഭൂപതിഭൂതിവിഭൂഷണസമ്മിതന്‍ നിജജനകവചനമതുസത്യമാക്കീടുവാന്‍ നിര്‍മ്മലന്‍ കാനനത്തിന്നു…