Archives for ക്ലാസിക്

നാരായണീയം

നാരായണീയം (തുടര്‍ച്ച) മേല്പത്തൂര്‍ ദശകം തൊണ്ണൂറ്റിയൊന്ന് ശ്രീകൃഷ്ണ ത്വത്പദോപാസനമഭയതമം ബദ്ധമിഥ്യാർത്ഥദൃഷ്ടേ- ഋമർത്യസ്യാർതസ്യ മന്യേ വ്യപസരതി ഭയം യേന സർവാത്മനൈവ യത്താവത്ത്വത്പ്രണീതാനിഹ ഭജനവിധീനാസ്ഥിതോ മോഹമാർഗേ ധാവന്നപ്യാവൃതാക്ഷഃ സ്ഖലതി ന കുഹചിദ്ദേവദേവാഖിലാത്മൻ ഭൂമൻ കായേന വാചാ മുഹുരപി മനസാ ത്വദ്ബലപ്രേരിതാത്മാ യദ്യത്കുർവേ സമസ്തം തദിഹ…
Continue Reading

കാന്താ താമസമെന്തഹോ

രചന: യുസ്തൂസ് യോസഫ് പല്ലവി കാന്താ! താമസമെന്തഹോ! വന്നീടാ നേശു കാന്താ! താമസമെന്തഹോ!- അനുപല്ലവി കാന്താ! നിൻ വരവിന്നായ് കാത്തിരുന്നെന്റെ മനം വെന്തുരുകുന്നു കണ്ണും മങ്ങുന്നെ മാനുവേലേ‌ (കാന്താ...) ചരണങ്ങൾ വേഗത്തിൽ ഞാൻ വരുന്നെന്നു പറഞ്ഞി ട്ടെത്ര വർഷ മതാ യിരിക്കുന്നു!…
Continue Reading

ജാതിക്കുമ്മി

രചന:പണ്ഡിറ്റ്ബകെ.പി.കറുപ്പന്‍ (1911) 1ശ്രീശങ്കരാചാര്യസ്വാമി മുന്നം കാശിയിൽ വച്ചു കുളി കഴിഞ്ഞു ഈശനെക്കാണുവാൻ പോയപ്പോളുണ്ടായ പേശലിതുകേൾക്ക യോഗപ്പെണ്ണെ!- അതു മോശത്തരം തീർക്കും ജ്ഞാനപ്പെണ്ണെ! 2. തിങ്കൾത്തലയൻ പറയനുമായ് ശങ്കരിയെന്നപറച്ചിയുമായ് ശങ്കരാചാര്യർ വരുന്ന വഴിമദ്ധ്യേ ശങ്കയെന്ന്യേ നിന്നുയോഗപ്പെണ്ണെ!- തെല്ലൊ രങ്കമുണ്ടായപ്പോൾ ജ്ഞാനപ്പെണ്ണെ! 3. കെട്ടിയപെണ്ണുമായ്…
Continue Reading

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കൃതികള്‍

കവിതാസമാഹാരം തുഷാരഹാരം   കഴിഞ്ഞകാല്യം കുട്ടിക്കതിരവനബരലക്ഷ്മിതൻ പട്ടുടയാടയിൽ തൂങ്ങിടുമ്പോൾ, ഞെട്ടിയുണർന്നൊരു ബാലമരുത്തു പൂ- മൊട്ടിനെത്തട്ടിയുണർത്തിടുമ്പോൾ, ഇങ്ങിനിയെത്താതെ പോയൊരെൻ ബാല്യത്തിൻ മങ്ങിയോരോ നിഴൽ കാണ്മൂ ഞാനും. ബാല്യം-എൻ ജീവിതവാസരം തന്നുടെ കാല്യം-കലിതാഭമായ കാലം, പിച്ചനടക്കുവാനമ്മ പഠിപ്പിച്ച പൊൽച്ചിലമ്പൊച്ചയുതിരും കാലം, ആവർത്തനോത്സുകമാകുമാ വേളക- ളീ…
Continue Reading

ഭക്തിദീപിക

രചന: ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (1933) 1 ആദിശങ്കരാചാര്യസ്വാമിക്കു പിൻകാലത്തി- ലാദിശിഷ്യനായ്ത്തീർന്നോരാശ്ചര്യവിദ്യാധനൻ, ഭക്തിയാൽ പ്രസന്നയായ്പ്പാദത്തിൽ ഗങ്ഗാദേവി പൊൽത്തണ്ടാർച്ചെരിപ്പിട്ട പുണ്യവാൻ സനന്ദനൻ, ശ്രീശുകബ്രഹ്മർഷിപണ്ടേഴുനാൾപ്പരീക്ഷിത്തിൻ പ്രാശനം നിവർത്തിച്ച പഞ്ചാരപ്പാൽപ്പായസം- ആ മഹാപുരാണംതൻ-ശ്രോത്രത്താൽ നുകർന്നുപോൽ കോമളക്കുട്ടിക്കളിപ്രായത്തിൽക്കുറേദ്ദിനം; അത്യന്തം സമാകൃഷ്ടനായിപോലതിൽപ്പെടും സപ്തമസ്കന്ധത്തിലേ പ്രഹ്ലാദ്യോപാഖ്യാനത്താൽ താരുണ്യോദയത്തിങ്കൽത്തൻമൂലമാശിച്ചുപോൽ നാരസിംഹാകാരത്തിൽ ശാർങ്ഗിയെദ്ദർശിക്കുവാൻ.…
Continue Reading

നാരായണീയം

രചന: മേല്പത്തൂര്‍   ദശകങ്ങൾ   ദശകം 1. ഭഗവദ്‌രൂപവർണ്ണനം   സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം! ഏവം ദുർലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്‌ധേ യദന്യത്…
Continue Reading

ശ്രീ ലളിതാസഹസ്രനാമം

ധ്യാനം   ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്- താരാനായകശേഖരാം സ്മിതമുഖീ- മാപീനവക്ഷോരുഹാം പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.   ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം സർവ്വാലങ്കാരയുക്താം സതതമഭയദാം…
Continue Reading

കേരളോല്പത്തി

പരശുരാമന്റെ കാലം കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങിനെ നാലു യുഗത്തിങ്കലും അനേകം രാജാക്കന്മാർ ഭൂമി വഴി പോലെ വാണു രക്ഷിച്ചതിന്റെ ശേഷം, ക്ഷത്രിയകുലത്തിങ്കൽ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു കളവാനായിക്കൊണ്ടു ശ്രീ പരശുരാമൻ അവതരിച്ചു. എങ്കിലൊ പണ്ടു ശ്രീ പരശുരാമൻ ഇരുപത്തൊന്നു വട്ടം…
Continue Reading

ഭാഷാഷ്ടപദി

രചന:രാമപുരത്തു വാരിയര്‍   ജയദേവരുടെ ഗീതഗോവിന്ദകാവ്യത്തിന് രാമപുരത്ത് വാര്യര്‍ രചിച്ച മലയാളഭാഷാ വിവര്‍ത്തനമാണ് ഭാഷാഷ്ടപദി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്‌നങ്ങളില്‍ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം ഹൃദ്യമായ മലയാള കാവ്യശൈലിയില്‍ എഴുതപ്പെട്ടതാണിത്.   സര്‍ഗം ഒന്ന് മേഘൈര്‍…
Continue Reading

ഘോഷയാത്ര (തുള്ളൽ കഥ)

രചന:കുഞ്ചൻ നമ്പ്യാർ അണിമതികലയും സുരവാഹിനിയും ഫണിപതിഗണഫണമണികളുമണിയും ഗുണഗണമേറിനപുരചിടയുടയോൻ പ്രണതശിവങ്കരനഗജാരമണൻ കരിണീവടിവുചമഞ്ഞുവിളങ്ങിന തരുണീമണിയാംഗിരിസുതയാസഹ കരിവരവേഷം പൂണ്ടൊരുദിവസം കരിഹരിശരഭവരാഹമഹാമൃഗ- പരിവൃതമാകിനവിപനംതന്നിൽ പരിചൊടുവിഹരിച്ചീടിനസമയേ പെരുകിനമടുമലർവാസനകൊണ്ടും സുരഭിമലയപവനാഗതികൊണ്ടും പരിസരമിളദളിത്സംകൃതികൊണ്ടും പരഭൃതപഞ്ചമരാഗംകൊണ്ടും സരളബകുളമുകുളാവലികൊണ്ടും സരസിജശരശരനികരംകൊണ്ടും സരസികുമുദവനധൂളികൾകൊണ്ടും പരവശമാനസരാമവരുടനേ പരിചൊടണഞ്ഞുപുണർന്നൊരുനേരം തരസാവന്നുപിറന്നുവിളങ്ങും തരുണദിവാകരകോടിസമാനൻ കരിമുഖമാകിനപരദൈവതമേ! വരമരുളീടുകവന്ദിക്കുന്നേൻ. കല്യാണവാരിരാശികല്ലോലജാലംപോലെ നല്ലൊരുതിരുമിഴിവില്ലാട്ടംകൊണ്ടുമമ
Continue Reading