Archives for ബാലകാണ്ഡം - Page 3
ബാലകാണ്ഡം പേജ് 14
കാരുണ്യാമൃതരസസംപൂര്‍ണ്ണനയനവു മാരുണ്യാംബരപരിശോഭിതജഘനവും 600 ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും ശംഖസന്നിഭഗളരാജിതകൌസ്തുഭവും ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായ് വ്യക്തമായിരിപെ്പാരു പാവനശ്രീവത്സവും കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും പണ്ടു ലോകങ്ങളെല്‌ളാമകന്ന പാദാബ്ജവും കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ സാക്ഷാല്‍ ശ്രീനാരാണന്‍താനിതെന്നറിഞ്ഞപേ്പാള്‍ 610 സുന്ദരഗാത്രിയായ കൌസല്യാദേവിതാനും വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാള്‍. കൗസല്യാസ്തുതി 'നമസ്‌തേ…
ബാലകാണ്ഡം പേജ് 15
ഭക്തന്മാര്‍വിഷയമായുളെളാരു പാരവശ്യം വ്യക്തമായ്ക്കാണായ്‌വന്നു മുഗ്ദ്ധയാമെനിക്കിപേ്പാള്‍. ഭര്‍ത്തൃപുത്രാര്‍ത്ഥാകുലസംസാരദുഃഖാംബുധൌ നിത്യവും നിമഗ്‌നയായത്യര്‍ത്ഥം ഭ്രമിക്കുന്നേന്‍. നിന്നുടെ മഹാമായതന്നുടെ ബലത്തിനാ ലിന്നു നിന്‍ പാദാംഭോജം കാണ്‍മാനും യോഗം വന്നു. ത്വല്‍ക്കാരുണ്യത്താല്‍ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണ മിക്കാണാകിയ രൂപം ദുഷ്‌കൃതമൊടുങ്ങുവാന്‍. വിശ്വമോഹിനിയായ നിന്നുടെ മഹാമായ വിശ്വേശ! മോഹിപ്പിച്ചീടായ്ക മാം ലക്ഷ്മീപതേ!…
ബാലകാണ്ഡം പേജ് 11
പൌലസ്ത്യ!തനയനാം രാവണന്‍തന്നാലിപേ്പാള്‍ ത്രെയിലോക്യം നശിച്ചിതു മിക്കതും ജഗല്‍പതേ! മദ്ദത്തവരബലദര്‍പ്പിതനായിട്ടതി നിര്‍ദ്ദയം മുടിക്കുന്നു വിശ്വത്തെയെല്‌ളാമയ്യോ! ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ നേകശാസനമാക്കിച്ചമച്ചു ലോകമെല്‌ളാം. പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു നാകശാസനവും ചെയ്തീടിനാന്‍ ദശാനനന്‍. യാഗാദികര്‍മ്മങ്ങളും മുടക്കിയത്രയല്‌ള യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു. 460 ധര്‍മ്മപത്‌നികളേയും പിടിച്ചുകൊണ്ടുപോയാന്‍ ധര്‍മ്മവും മറഞ്ഞിതു…
ബാലകാണ്ഡം പേജ് 12
മാനിയാം ദശാനനഭൃത്യന്മാരാകും യാതു ധാനവീരന്മാരോടു യുദ്ധം ചെയ്‌വതിന്നോരോ കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും വാനരപ്രവരന്മാരായേതും വൈകിടാതെ.'' സുത്രാമാദികളോടു പത്മസംഭവന്‍ നിജ ഭര്‍ത്തൃശാസനമരുള്‍ചെയ്തുടന്‍ കൃതാര്‍ത്ഥനായ് സത്യലോകവും പുക്കു സത്വരം ധരിത്രിയു മസ്തസന്താപമതിസ്വസ്ഥയായ് മരുവിനാള്‍. തല്‍ക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ രൊക്കവേ ഹരിരൂപധാരികളായാരലേ്‌ളാ. 510 മാനുഷഹരിസഹായാര്‍ത്ഥമായ് തതസ്തതോ മാനുഷഹരിസമവേഗവിക്രമത്തോടെ പര്‍വതവൃകേ്ഷാപലയോധികളായുന്നത…
ബാലകാണ്ഡം പേജ് 13
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു; താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും. ദക്ഷിണചെയ്തു സമസ്‌കരിച്ചു ഭക്തിപൂര്‍വം ദക്ഷനാം ദശരഥന്‍ തല്‍ക്ഷണം പ്രീതിയോടെ കൌസല്യാദേവിക്കര്‍ദ്ധം കൊടുത്തു നൃപവരന്‍ ശൈഥില്യാത്മനാപാതി നല്കിനാന്‍ കൈകേയിക്കും. അന്നേരം സുമിത്രയ്ക്കു കൌസല്യാദേവിതാനും തന്നുടെ പാതി കൊടുത്തീടിനാള്‍ മടിയാതെ. എന്നതുകണ്ടു പാതി കൊടുത്തു കൈകേയിയും…
ബാലകാണ്ഡം പേജ് 9
എന്നുളളില്‍ തൃപ്തിവരികെന്നുളളതില്‌ളയലേ്‌ളാ നിര്‍ണ്ണയമതുമൂലമൊന്നുണ്ടു ചൊല്‌ളുന്നു ഞാന്‍. സംകേ്ഷപിച്ചരുള്‍ചെയ്തതേതുമേ മതിയല്‌ള സാക്ഷാല്‍ ശ്രീനാരായണന്‍തന്മാഹാത്മ്യങ്ങളെല്‌ളാം. കിംക്ഷണന്മാര്‍ക്ക് വിദ്യയുണ്ടാകയില്‌ളയലേ്‌ളാ കിങ്കണന്മാരായുളേളാര്‍ക്കര്‍ത്ഥമുണ്ടായ്‌വരാ കിമൃണന്മാര്‍ക്കു നിത്യസൌഖ്യവുമുണ്ടായ്‌വരാ, കിംദേവന്മാര്‍ക്കു ഗതിയും പുനരതുപോലെ. ഉത്തമമായ രാമചരിതം മനോഹരം വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ.'' 360 ഈശ്വരന്‍ ദേവന്‍ പരമേശ്വരന്‍ മഹേശ്വര നീശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം…
ബാലകാണ്ഡം പേജ് 10
വത്സലാഞ്ഞ്ഛനവത്സം പാദപങ്കജഭക്ത വത്സലം സമസ്തലോകോത്സവം സത്സേവിതം മേരുസന്നിഭകിരീടോദ്യല്‍കുണ്ഡലമുക്താ ഹാരകേയൂരാംഗദകടകകടിസൂത്ര വലയാംഗുലീയകാദ്യഖിലവിഭൂഷണ കലിതകളേബരം, കമലാമനോഹരം കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു സരസീരുഹഭവന്‍ മധുരസ്ഫുടാകഷരം സരസപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍ഃ 'പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയജയ. 410 മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാര്‍ക്കും സാക്ഷാല്‍ കാണ്‍മതിന്നരുതാതൊരു പാദാംബുജം നിത്യവും നമോസ്തു തേ സകലജഗല്‍പതേ!…
ബാലകാണ്ഡം പേജ് 6
സര്‍വദം സര്‍വാധാരം സര്‍വദേവതാമയം നിര്‍വികാരാത്മാ രാമദേവനെന്നറിഞ്ഞാലും. എന്നുടെ തത്ത്വമിനിച്ചൊല്‌ളീടാമുളളവണ്ണം നിന്നോടു,ഞാന്‍താന്‍ മൂലപ്രകൃതിയായതെടോ. എന്നുടെ പതിയായ പരമാത്മാവുതന്റെ സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു. തത്സാന്നിദ്ധ്യംകൊണ്ടെന്നാല്‍ സൃഷ്ടമാമവയെല്‌ളാം തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം. തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ. 220 ഭൂമിയില്‍ ദിനകരവംശത്തിലയോദ്ധ്യയില്‍ രാമനായ് സര്‍വ്വേശ്വരന്‍താന്‍ വന്നു പിറന്നതും ആമിഷഭോജികളെ…
ബാലകാണ്ഡം പേജ് 7
മായയാ പൊന്മാനായ് വന്നോരു മാരീചന്‍തന്നെ സ്‌സായകംപ്രയോഗിച്ചു സല്‍ഗതികൊടുത്തപേ്പാള്‍ മായാസീതയെക്കൊണ്ടു രാവണന്‍ പോയശേഷം മായാമാനുഷന്‍ ജടായുസ്‌സിനു മോക്ഷം നല്കി. 260 രാക്ഷസവേഷം പൂണ്ട കബന്ധന്‍തന്നെക്കൊന്നു മോക്ഷവും കൊടുത്തു പോയ് ശബരിതന്നെക്കണ്ടു. മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം. തത്ര കണ്ടിതു നിന്നെപ്പിന്നെ…
ബാലകാണ്ഡം പേജ് 8
'പരമാത്മാവാകുന്ന ബിംബത്തില്‍ പ്രതിബിംബം പരിചില്‍ കാണുന്നതു ജീവാത്മാവറികെടോ! തേജോരൂപിണിയാകുമെന്നുടെ മായതങ്കല്‍ വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ! ഓരോരോ ജലാശയേ കേവലം മഹാകാശം നേരേ നീ കാണ്‍മീലയോ, കണ്ടാലുമതുപോലെ സാക്ഷാലുളെളാരു പരബ്രഹ്മമാം പരമാത്മാ സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ! തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥംകൊണ്ടു മമ തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താല്‍.…