Archives for ക്ലാസിക് - Page 22
അയോദ്ധ്യാകാണ്ഡം പേജ് 46
നാലഞ്ചു നാഴിക ചെന്നവാറെ ധൈര്യ മാലംബ്യ മന്ദം നിവൃത്തനായീടിനാന്‍. തത്ര കൌസല്യ കരഞ്ഞു തുടങ്ങിനാള്‍: ദത്തമലെ്‌ളാ പണ്ടു പണ്ടേ വരദ്വയം ഇഷ്ടയായോരു കൈകേയിക്കു രാജ്യമോ തുഷ്ടനായ് നല്‍കിയാല്‍ പോരായിരുന്നിതോ? മല്‍പുത്രനെ കാനനാന്തേ കളവതി നിപ്പാപിയെന്തു പിഴച്ചിതു ദൈവമേ! ഏവരേയും വരുത്തിത്തനിയേ പരി…
അയോദ്ധ്യാകാണ്ഡം പേജ് 44
എന്നരുള്‍ചെയ്‌തെഴുന്നെള്ളി മുനികളു മന്നു തുടങ്ങിഞാനിങ്ങനെ വന്നതും. രാ!മനാമത്തിന്‍ പ്രഭാവം നിമിത്തമായ് രാമ! ഞാനിങ്ങനെയായ് ചമഞ്ഞീടിനേന്‍. ഇന്നു സീതാസുമിത്രാത്മജന്മാരോടും നിന്നെ മുദാ! കാണ്‍മതിന്നവകാശവും വന്നിതെനിക്കു,മുന്നം ചെയ്തപുണ്യവും നന്നായ് ഫലിച്ചു കരുണാജലനിധേ! രാജീവ ലോചനം രാമം ദയാപരം രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ കാണായമൂലം…
അയോദ്ധ്യാകാണ്ഡം പേജ് 42
തത്രവേഗേന ചെന്നേന്‍ മുനിമാരുടെ വസ്ത്രാദികള്‍ പറിച്ചീടുവാന്‍ മൂഡനായ്. മദ്ധ്യാഹ്നമാര്‍ത്താണ്ഡതേജസ്വരൂപികള്‍ നിര്‍ദയം പ്രാപ്തനാം ദുഷ്ടനാമെന്നെയും വിദ്രുതം നിര്‍ജ്ജനേ ഘോരമഹാവനേ ദൃഷ്ട്വാ സസംഭ്രമമെന്നോടരുള്‍ ചെയ്തു: തിഷ്ഠ തിഷ്ഠ ത്വയാ കര്‍ത്തവ്യമത്ര കിം? ദുഷ്ഠമതേ പരമാര്‍ഥം പറകെന്നു തുഷ്ട്യാ മുനിവര്യന്മാരരുള്‍ ചൈയ്തപേ്പാള്‍ നിഷ്ഠുരാത്മാവായ ഞാനുമവര്‍കളോ ടിഷ്ടം…
അയോദ്ധ്യാകാണ്ഡം പേജ് 43
നിത്യതപോധനസംഗമഹേതുനാ ശുദ്ധമായ് വന്നിതെന്നന്ത:കരണവും ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദൂരെ ഞാന്‍ ഭക്ത്യാ നമസ്‌കരിച്ചേന്‍ പാദസന്നിധൌ ദുര്‍ഗ്ഗതി സാഗരേ മഗ്‌നനായ് വീഴുവാന്‍ നിര്‍ഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ രക്ഷിച്ചു കൊള്ളേണമേ ശരണാഗതബ രക്ഷണം ഭൂഷണമലെ്‌ളാ മഹാത്മനാം. സ്പഷ്ടമിത്യുകത്വാ പതിതം പദാന്തികേ ദൃഷ്ട്വാ മുനിവരന്മാരുമരുള്‍ ചെയ്തു: ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ…
അയോദ്ധ്യാകാണ്ഡം പേജ് 40
എന്നതു കേട്ടു വാല്‍മീകി മഹാമുനി മന്ദസ്മിതം ചെയ്തിവണ്ണമരുള്‍ ചെയ്തു: സര്‍വ്വ ലോകങ്ങളും നിങ്കല്‍ വസിക്കുന്നു സര്‍വ്വലോക്ഷേു നീയും വസിക്കുന്നു ഇങ്ങനെ സാധാരണം നിവാസസ്ഥല മങ്ങനെയാകയാലെന്തു ചൊല്‌ളാവതും സീതാസഹിതനായ് വാഴുവാനിന്നൊരു ദേശം വിശേഷിച്ചു ചോദിക്ക കാരണം സൌഖ്യേന തേ വസിപ്പാ!നുള്ള മന്ദിര മാഖ്യാവിശേഷേണ…
അയോദ്ധ്യാകാണ്ഡം പേജ് 41
കഷുത്തൃഡ്ഭവസുഖദു:ഖാദി സര്‍വവും ചിത്തേവിചാരിക്കിലാത്മാവിനിലേ്‌ളതും ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ ചിത്തം തവ സുഖവാസായ മന്ദിരം യാതൊരുത്തന്‍ ഭവന്തം പരംചിദ്ഘനം വേദസ്വരൂപമനന്തമേകം സതാം വേദാന്തവേദമാദ്യം ജഗദ്കാരണം നാദാന്തരൂപം പരബ്രഝമച്യുതം സര്‍വഗുഹാശയത്വം സമസ്താധാരം സര്‍വഗതം പരാത്മാനമലേപകം വാസുദേവം വരദം വരേണ്യം ജഗ ദ്വാസിനാമാത്മനാ കാണുന്നതും സദാ തസ്യചിത്തേ…
അയോദ്ധ്യാകാണ്ഡം പേജ് 38
ആശ്രമോപാന്തെ ദശരഥപുത്രനു ണ്ടാശ്രിത വത്സല! പാര്‍ത്തിരുന്നീടുന്നു ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ ഹസ്‌തേ സമാദായ സാര്‍ഘ്യ പാദ്യാദിയും ഗത്വാ രഘുത്തമ സന്നിധൌ സത്വരം ഭക്തവൈ്യപൂജയിത്വാ സഹലക്ഷമണം ദൃഷ്ട്വാ രമാവരം രാമം ദയാപരം തുഷ്ട്യാ പരമാനന്ദാബെ്ധൗ മുഴുകിനാന്‍ ദാശരഥിയും ഭരദ്വാജപാദങ്ങ ളാശു വണങ്ങിനാന്‍ ഭാര്യാനുജാന്വിതം…
അയോദ്ധ്യാകാണ്ഡം പേജ് 39
വാല്മീക്യാശ്രമപ്രവേശം ഉത്ഥാനവും ചെയ്തുഷസി മുനിവര പുത്രരായുള്ള കുമാരകന്മാരുമായ് ഉത്തമമായ കാളീന്ദിനദിയേയു മുത്തീര്യ താപസാദിഷ്ടമാര്‍ഗേ്ഗണ പോയ് ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാല്‍ തത്ര വാല്‍മീകി തന്നാശ്രമം നിര്‍മ്മലം നാനാമുനികുല സങ്കുലം കേവലം നാനാമൃഗദ്വിജാകീര്‍ണം മനോഹരം ഉത്തമ വൃക്ഷലതാപരിശോഭിതം നിത്യകുസുമഫലദലസംയുതം തത്ര ഗത്വാ സമാസീനം മുനികുല…
അയോദ്ധ്യാകാണ്ഡം പേജ് 35
തല്‍ക്ഷണം കൊണ്ടുവന്നു വടക്ഷീരവും ലക്ഷമണനോടും കലര്‍ന്നു രഘുത്തമന്‍ ശുദ്ധവടകഷീരഭൂമികളെക്കൊണ്ടു ബദ്ധമായോരു ജടാമകുടത്തൊടും സോദരന്‍ തന്നാല്‍ കുശദളാദ്യങ്ങളാല്‍ സാദരമാസ്തൃതമായ തല്പസ്ഥലേ പാനീയമാത്രമശിച്ചു വൈദേഹിയും താനുമായ് പള്ളിക്കുറുപ്പു കൊണ്ടീടിനാന്‍ പ്രാസാദമൂര്‍ദ്ധ്‌നി പര്യങ്കേ യഥാപുര വാസവും ചെയ്തുറങ്ങുന്നതുപോലെ ലക്ഷമണന്‍ വില്‌ളുമമ്പും ധരിച്ചന്തികേ രക്ഷിച്ചു നിന്നു ഗുഹനോടു…
അയോദ്ധ്യാകാണ്ഡം പേജ് 36
ഭോഗങ്ങളും നിജ കര്‍മ്മാനുസാരികള്‍ മിത്രാര്യുദാസീന ബാന്ധവ ദ്വേഷ്യമ ദ്ധ്യസ്ഥ സുഹൃജ്ജന ഭേദബുദ്ധിഭ്രമം ചിത്രമത്രേ നിരൂപിച്ചാല്‍ സ്വകര്‍മ്മങ്ങള്‍ യത്ര വിഭാവ്യതേ തത്ര യഥാ തഥാ ദു:ഖം സുഖം നിജകര്‍മ്മവശഗത മൊക്കെയെന്നുള്‍ക്കാമ്പുകൊണ്ടു നിനച്ചതില്‍ യദ്യദ്യദാഗതം തത്ര കാലാന്തരേ തത്തത് ഭുജിച്ചതിസ്വസ്ഥനായ് വാഴണം ഭോഗത്തിനായ്‌ക്കൊണ്ടു കാമിക്കയും…