തത്രവേഗേന ചെന്നേന്‍ മുനിമാരുടെ
വസ്ത്രാദികള്‍ പറിച്ചീടുവാന്‍ മൂഡനായ്.
മദ്ധ്യാഹ്നമാര്‍ത്താണ്ഡതേജസ്വരൂപികള്‍
നിര്‍ദയം പ്രാപ്തനാം ദുഷ്ടനാമെന്നെയും
വിദ്രുതം നിര്‍ജ്ജനേ ഘോരമഹാവനേ
ദൃഷ്ട്വാ സസംഭ്രമമെന്നോടരുള്‍ ചെയ്തു:
തിഷ്ഠ തിഷ്ഠ ത്വയാ കര്‍ത്തവ്യമത്ര കിം?
ദുഷ്ഠമതേ പരമാര്‍ഥം പറകെന്നു
തുഷ്ട്യാ മുനിവര്യന്മാരരുള്‍ ചൈയ്തപേ്പാള്‍
നിഷ്ഠുരാത്മാവായ ഞാനുമവര്‍കളോ
ടിഷ്ടം മദീയം പറഞ്ഞേന്‍ നൃപാത്മജ!
പുത്രദാരാദികളുണ്ടെനിക്കെത്രയും
കഷുത്തൃഡ് പ്രപ്രീഡിതന്മാരായിരിക്കുന്നു.
വൃത്തികഴിപ്പാന്‍ വഴിപോക്കരോടു ഞാന്‍
നിത്യം പിടിച്ചുപറിക്കുമാറാകുന്നു.
നിങ്ങളോടും ഗ്രഹിച്ചീടണമേതാനു
മിങ്ങനെ ചിന്തിച്ചുവേഗേന വന്നു ഞാന്‍.
ചൊന്നാന്‍ മുനിവരന്മാരതു കേട്ടുട
നെന്നോടു മന്ദസ്മിതം ചെയ്തു സാദരം:
എങ്കില്‍ നീ ഞങ്ങള്‍ ചൊല്‌ളുന്നതു കേള്‍ക്കണം
നി കുടുംബത്തോടു ചോദിക്ക നീ
നിങ്ങളെ ച്ചൊല്‌ളി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമൊ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമെ്രെതവ ഞങ്ങള്‍ നിസംശയം.
ഇത്ഥമാകര്‍ണ്ണ്യ ഞാന്‍ വീണ്ടുപോയ്‌ച്ചെന്നു മല്‍
പുത്രദാരാദികളൊടു ചോദ്യം ചെയ്‌തേന്‍:
ദുഷ്‌കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ
യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനം പ്രതി
തല്‍ഫലമൊട്ടൊട്ടു നിങ്ങള്‍ വാങ്ങീടുമോ?
മല്‍ പാപമൊക്കെ,ഞാന്‍ തന്നെ ഭുജിക്കെന്നോ?
സത്യം പറയേണമെന്നു ഞാന്‍ ചൊന്നതി
നുത്തരമായവരെന്നോടു ചൊല്‌ളിനാര്‍:
നിത്യവും ചെയ്യുന്ന കര്‍മ്മഗണഫലം
കര്‍ത്താവൊഴിഞ്ഞുമറ്റന്യര്‍ ഭുജിക്കുമൊ?
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനുഭവിചീടുകെന്നേവരൂ.
ഞാനുമതു കേട്ടു ജാത നിര്‍വേദനായ്
മാനസേ ചിന്തിച്ചു ചിന്തിച്ചോരൊതരം
താപസന്‍മാര്‍ നിന്നരുളുന്നദിക്കിനു
താപേന ചെന്നു നമസ്‌കരിച്ചീടിനേന്‍