Archives for അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് - Page 19
ആരണ്യകാണ്ഡം പേജ് 38
'ദുഃഖിയായ് കാര്യേ! ദേവി! കേള്‍ക്കണം മമ വാക്യം. മാരീചന്‍തന്നേ പൊന്മാനായ്‌വന്നതവന്‍ നല്‌ള ചോരനെത്രയുമേവം കരഞ്ഞതവന്‍തന്നെ. അന്ധനായ് ഞാനുമിതു കേട്ടു പോയകലുമ്പോള്‍ നിന്തിരുവടിയേയും കൊണ്ടുപോയീടാമലെ്‌ളാ 1320 പങ്കതികന്ധരന്‍ തനിക്കതിനുളളുപായമി തെന്തറിയാതെയരുള്‍ചെയ്യുന്നി,തത്രയല്‌ള ലോകവാസികള്‍ക്കാര്‍ക്കും ജയിച്ചുകൂടായലെ്‌ളാ രാഘവന്‍തിരുവടിതന്നെയെന്നറിയണം. ആര്‍ത്തനാദവും മമ ജ്യേഷ്ഠനുണ്ടാകയില്‌ള രാത്രിചാരികളുടെ മായയിതറിഞ്ഞാലും വിശ്വനായകന്‍…
ആരണ്യകാണ്ഡം പേജ് 39
ഇത്തരം ചൊല്‌ളീടുവാന്‍ തോന്നിയതെന്തേ ചണ്ഡി! ധിഗ്ധിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്‌ളാം. വനദേവതമാരേ! പരിപാലിച്ചുകൊള്‍വിന്‍ മനുവംശാധീശ്വരപത്‌നിയെ വഴിപോലെ.'' ദേവിയെ ദേവകളെബ്ഭരമേല്‍പിച്ചു മന്ദം പൂര്‍വജന്‍തന്നെക്കാണ്‍മാന്‍ നടന്നു സൗമിത്രിയും. സീതാപഹരണം അന്തരം കണ്ടു ദശകന്ധരന്‍ മദനബാ ണാന്ധനായവതരിച്ചീടിനാനവനിയില്‍. ജടയും വല്ക്കലവും ധരിച്ചു സന്യാസിയാ യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും.…
ആരണ്യകാണ്ഡം പേജ് 36
സാക്ഷാല്‍ ശ്രീരാമന്‍ പരിപാലിച്ചുകൊള്‍ക പോറ്റീ!'' എന്നുരചെയ്തു വിചിത്രാകൃതി കലര്‍ന്നൊരു പൊന്‍നിറമായുള്ളൊരു മൃഗവേഷവും പൂണ്ടാന്‍. 1250 പങ്കതികന്ധരന്‍ തേരിലാമ്മാറു കരേറിനാന്‍ ചെന്താര്‍ബാണനും തേരിലേറിനാനതുനേരം. ചെന്താര്‍മാനിനിയായ ജാനകിതന്നെയുളളില്‍ ചിന്തിച്ചു ദശാസ്യനുമന്ധനായ് ചമഞ്ഞിതു. മാരീചന്‍ മനോഹരമായൊരു പൊന്മാനായി ചാരുപുള്ളികള്‍ വെള്ളികൊണ്ടു നേത്രങ്ങള്‍ രണ്ടും നീലക്കല്‍കൊണ്ടു ചേര്‍ത്തു…
ആരണ്യകാണ്ഡം പേജ് 37
പേടിയില്‌ളിതിനേതുമെത്രയുമടുത്തു വ ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും. കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം. പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ മടിച്ചീടരുതേതും ഭര്‍ത്താവേ! ജഗല്‍പതേ!'' മൈഥിലീവാക്യം കേട്ടു രാഘവനരുള്‍ചെയ്തു സോദരന്‍തന്നോടു ''നീ കാത്തുകൊള്ളുകവേണം സീതയെയവള്‍ക്കൊരു ഭയവുമുണ്ടാകാതെ; യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും.'' 1290 എന്നരുള്‍ചെയ്തു ധനുര്‍ബാലങ്ങളെടുത്തുടന്‍ ചെന്നിതു…
ആരണ്യകാണ്ഡം പേജ് 34
ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോല്‍ രാമലക്ഷമണന്മാരെന്നിരുവരിതുകാലം കോമളഗാത്രിയായോരംഗനാരത്‌നത്തോടും 1180 ദണ്ഡകാരണ്യേ വന്നു വാഴുന്നിതവര്‍ ബലാ ലെന്നുടെ ഭഗിനിതന്‍ നാസികാകുചങ്ങളും കര്‍ണ്ണവും ഛേദിച്ചതു കേട്ടുടന്‍ ഖരാദികള്‍ ചെന്നിതു പതിന്നാലായിരവുമവരെയും നിന്നു താനേകനായിട്ടെതിര്‍ത്തു രണത്തിങ്കല്‍ കോന്നിതു മൂന്നേമുക്കാല്‍ നാഴികകൊണ്ടു രാമന്‍. തല്‍പ്രാണേശ്വരിയായ ജാനകിതന്നെ ഞാനു മിപേ്പാഴേ കൊണ്ടിങ്ങു…
ആരണ്യകാണ്ഡം പേജ് 35
എന്തു ഞാന്‍ വേണ്ടുന്നതു ചൊല്‌ളുകെന്നതു കേട്ടു ചിന്തിച്ചു വിധാതാവുമര്‍ത്ഥിച്ചു ദയാനിധേ! 'നിന്തിരുവടിതന്നെ മാനുഷവേഷംപൂണ്ടു പംക്തികന്ധരന്‍തന്നെക്കൊല്‌ളണം മടിയാതെ.' അങ്ങനെതന്നെയെന്നു സമയംചെയ്തു നാഥന്‍ മംഗലം വരുത്തുവാന്‍ ദേവതാപസര്‍ക്കെല്‌ളാം. മാനുഷനല്‌ള രാമന്‍ സാക്ഷാല്‍ ശ്രീനാരായണന്‍ താനെന്നു ധരിച്ചു സേവിച്ചുകൊളളുക ഭക്ത്യാ. 1220 പോയാലും പുരംപൂക്കു സുഖിച്ചു…
ആരണ്യകാണ്ഡം പേജ് 31
നാരീസേവയും ചെയ്തു കിടന്നീടെല്‌ളായ്‌പോഴും. കേട്ടതില്‌ളയോ ഖരദൂഷണത്രിശിരാക്കള്‍ കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും? പ്രഹരാര്‍ദ്ധേന രാമന്‍ വേഗേന ബാണഗണം പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്ടമോര്‍ത്താല്‍.'' 1080 എന്നതു കേട്ടു ചോദിച്ചീടിനാന്‍ ദശാനന നെന്നോടു ചൊല്‌ളീ'ടേവന്‍ രാമനാകുന്നതെന്നും എന്തൊരുമൂലമവന്‍ കൊല്‌ളുവാനെന്നുമെന്നാ ലന്തകന്‍തനിക്കു നല്കീടുവനവനെ ഞാന്‍.' സോദരി ചൊന്നാളതുകേട്ടു രാവണനോടു…
ആരണ്യകാണ്ഡം പേജ് 32
വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേന്‍ യുദ്ധാര്‍ത്ഥം നകതഞ്ചരാനീകിനിയോടുമവന്‍ രോഷവേഗേന ചെന്നു രാമനോടേറ്റനേരം നാഴിക മൂന്നേമുക്കാല്‍കൊണ്ടവനൊടുക്കിനാന്‍. ഭസ്മമാക്കീടും പിണങ്ങീടുകില്‍ വിശ്വം കഷണാല്‍ വിസ്മയം രാമനുടെ വിക്രമം വിചാരിച്ചാല്‍! കന്നല്‍നേര്‍മിഴിയാളാം ജാനകിദേവിയിപേ്പാള്‍ നിന്നുടെ ഭാര്യയാകില്‍ ജന്മസാഫല്യം വരും. ത്വത്സകാശത്തിങ്കലാക്കീടുവാന്‍ തക്കവണ്ണ മുത്സാഹം ചെയ്തീടുകിലെത്രയും നന്നു…
ആരണ്യകാണ്ഡം പേജ് 33
നെല്‌ളാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും. ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥന്‍ തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാന്‍. സാക്ഷാല്‍ ശ്രീനാരായണന്‍ രാമനെന്നറിഞ്ഞഥ രാക്ഷസപ്രവരനും പൂര്‍വ്വവൃത്താന്തമോര്‍ത്താന്‍. 1150 'വിദ്വേഷബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുളളു ഭക്തികൊണ്ടെന്നില്‍ പ്രസാദിക്കയില്‌ളഖിലേശന്‍.' രാവണമാരീചസംഭാഷണം ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു ചിത്രഭാനുവുമുദയാദ്രിമൂര്‍ദ്ധനി വന്നു. തേരതിലേറീടിനാന്‍ ദേവസഞ്ചയവൈരി പാരാതെ പാരാവാരപാരമാം…
ആരണ്യകാണ്ഡം പേജ് 29
ഭയാമിനീചരന്മാരായ് ജനിക്ക നിങ്ങളിനി രാമനായവതരിച്ചീടുവന്‍ ഞാനും ഭൂമൗ. 1010 രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു മോക്ഷവും തന്നീടുവനില്‌ള സംശയമേതും.' എന്നരുള്‍ചെയ്തു പരമേശ്വരനതുമൂലം നിര്‍ണ്ണയം മഹാദേവനായതും രഘുപതി. ജ്ഞാനോപദേശംചെയ്തു മോക്ഷവും തന്നീടണ മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!'' എന്നവരപേക്ഷിച്ചനേരത്തു രഘുനാഥന്‍ മന്ദഹാസവും പൂണ്ടു സാനന്ദമരുള്‍ചെയ്തുഃ 'വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികള്‍ ക്കൊക്കവേ…