ഭയാമിനീചരന്മാരായ് ജനിക്ക നിങ്ങളിനി
രാമനായവതരിച്ചീടുവന്‍ ഞാനും ഭൂമൗ. 1010
രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു
മോക്ഷവും തന്നീടുവനില്‌ള സംശയമേതും.’
എന്നരുള്‍ചെയ്തു പരമേശ്വരനതുമൂലം
നിര്‍ണ്ണയം മഹാദേവനായതും രഘുപതി.
ജ്ഞാനോപദേശംചെയ്തു മോക്ഷവും തന്നീടണ
മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!”
എന്നവരപേക്ഷിച്ചനേരത്തു രഘുനാഥന്‍
മന്ദഹാസവും പൂണ്ടു സാനന്ദമരുള്‍ചെയ്തുഃ
‘വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികള്‍
ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ. 1020
ജാഗ്രത്സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങള്‍ക്കും മീതേ
സാക്ഷിയാം പരബ്രഹ്മം സച്ചിദാനന്ദമേകം.
ബാല്യകൗമാരാദികളാഗമാപായികളാം
കാല്യാദിഭേദങ്ങള്‍ക്കും സാക്ഷിയായ്മീതേ നില്ക്കും.
പരമാത്മാവു പരബ്രഹ്മമാനന്ദാത്മകം
പരമം ധ്യാനിക്കുമ്പോള്‍ കൈവല്യം വന്നുകൂടും.”
ഈവണ്ണമുപദേശംചെയ്തു മോക്ഷവും നല്കി
ദേവദേവേശന്‍ ജഗല്‍ക്കാരണന്‍ ദാശരഥി.
രാഘവന്‍ മൂന്നേമുക്കാല്‍ നാഴികകൊണ്ടു കൊന്നാന്‍
വേഗേന പതിന്നാലുസഹസ്രം രക്ഷോബലം. 1030
സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു
രാമചന്ദ്രനെ വീണു നമസ്‌കാരവും ചെയ്താന്‍.
ശസ്ത്രൗഘനികൃത്തമാം ഭര്‍ത്തൃവിഗ്രഹം കണ്ടു
മുക്തബാഷ്‌പോദം വിദേഹാത്മജ മന്ദംമന്ദം
തൃക്കൈകള്‍കൊണ്ടു തലോടിപെ്പാറുപ്പിച്ചീടിനാ
ളൊക്കവേ പുണ്ണുമതിന്‍ വടുവും വാച്ചീടിനാള്‍.
രക്ഷോവീരന്മാര്‍ വീണുകിടക്കുന്നതു കണ്ടു
ലക്ഷമണന്‍ നിജഹൃദി വിസ്മയം തേടീടിനാന്‍.
‘രാവണന്‍തന്റെ വരവുണ്ടിനിയിപേ്പാ’ളെന്നു
ദേവദേവനുമരുള്‍ചെയ്തിരുന്നരുളിനാന്‍. 1040
പിന്നെ ലക്ഷമണന്‍തന്നെ വൈകാതെ നിയോഗിച്ചാന്‍ഃ
‘ചെന്നു നീ മുനിവരന്മാരോടു ചൊല്‌ളീടണം.
യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കള്‍