Archives for അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് - Page 9
കിഷ്‌കിന്ധാകാണ്ഡം പേജ് 10
നിന്നുടെ കണ്ണുകള്‍കൊണ്ടു നിരന്തരം. കര്‍ണ്ണങ്ങള്‍കൊണ്ടു കേള്‍ക്കായ് വരണം സദാ നിന്നുടെ ചാരുചരിതം ധരാപതേ! മച്ചരണദ്വയം സഞ്ചരിച്ചീടണ മച്യുതക്ഷേത്രങ്ങള്‍ തോറും രഘുപതേ! ത്വത്പാദപാംസുതീര്‍ത്ഥങ്ങളേല്‍ക്കാകണേ മെപേ്പാഴുമംഗങ്ങള്‍കൊണ്ടു ജഗത്പതേ! ഭക്ത്യാനമസ്‌കരിക്കായ്വരേണം മുഹു രുത്തമാഗംകൊണ്ടു നിത്യം ഭവത്പദം. ഇത്ഥം പുകഴ്ത്തുന്ന സുഗ്രീവനെ രാഘവന്‍ ചിത്തം കുളിര്‍ത്തു പിടിച്ചു…
കിഷ്‌കിന്ധാകാണ്ഡം പേജ് 11
വൃത്രവിനാശനപുത്രനാമഗ്രജന്‍ മൃത്യുവശഗനെന്നുറച്ചീടു നീ. സത്യമിദമഹം രാമനെന്നാകിലോ മിത്ഥ്യയായ്‌വന്നുകൂടാ രാമഭാഷിതം.'' ഇത്ഥം സമാശ്വാസ്യ മിത്രാത്മജം രാമ ഭദ്രന്‍ സുമിത്രാത്മജനോടു ചൊല്‌ളിനാന്‍: ''മിത്രാത്മജഗളേ പുഷ്പമാല്യത്തെ നീ ബദ്ധ്വാ വിരവോടയയ്ക്ക യുദ്ധത്തിനായ്.'' ശത്രുഘ്‌നപൂര്‍വജന്‍ മാല്യവും ബന്ധിച്ചു മിത്രാത്മജനെ മോദാലയച്ചീടിനാന്‍. ബാലിവധം വൃത്രാരിപുത്രനെ യുദ്ധത്തിനായ്‌ക്കൊണ്ടു മിത്രാത്മജന്‍ വിളിച്ചീടിനാന്‍…
കിഷ്‌കിന്ധാകാണ്ഡം പേജ് 12
വൈരമെല്‌ളാം കളഞ്ഞാശു സുഗ്രീവനെ സരൈ്വമായ് വാഴിച്ചുകൊള്‍കയിളമയായ്. യാഹി രാമം നീ ശരണമായ് വേഗേന പാഹി മാമംഗദം രാജ്യം കുലഞ്ച തേ.'' ഇങ്ങനെ ചൊല്‌ളിക്കരഞ്ഞു കാലും പിടി ച്ചങ്ങനെ താര നമസ്‌കരിക്കും വിധൗ വ്യാകുലഹീനം പുണര്‍ന്നു പുണര്‍ന്നനു രാഗവശേന പറഞ്ഞിതു ബാലിയും: ''സ്ത്രീസ്വഭാവംകൊണ്ടു…
കിഷ്‌കിന്ധാകാണ്ഡം പേജ് 7
''ഞാനിതില്‍പുക്കിവന്‍തന്നെയൊടുക്കുവന്‍ നൂനം വിലദ്വാരി നില്‍ക്ക നീ നിര്‍ഭയം. കഷീരം വരികിലസുരന്‍ മരിച്ചീടും ചോര വരികിലടച്ചു പോയ് വാഴ്ക നീ.'' ഇത്ഥം പറഞ്ഞതില്‍ പുക്കിതു ബാലിയും തത്ര വിലദ്വാരി നിന്നേനടിയനും. പോയിതു കാലമൊരുമാസമെന്നിട്ടു മാഗതനായതുമില്‌ള കപീശ്വരന്‍. വന്നിതു ചോര വിലമുഖതന്നില്‍നി ന്നെന്നുളളില്‍നിന്നു വന്നു…
കിഷ്‌കിന്ധാകാണ്ഡം പേജ് 8
മൂഢനാം ബാലി പരിഗ്രഹിച്ചീടിനാ നൂഢരാഗം മമ വല്‌ളഭതന്നെയും. നാടും നഗരവും പത്‌നിയുമെന്നുടെ വീടും പിരിഞ്ഞു ദു:ഖിച്ചിരിക്കുന്നു ഞാന്‍. ത്വല്‍പാദപങ്കേരുഹസ്പര്‍ശകാരണാ ലിപേ്പാളതീവ സുഖവുമുണ്ടായ്‌വന്നു.'' മിത്രാത്മജോകതികള്‍ കേട്ടോരനന്തരം മിത്രദുഃഖേന സന്തപ്തനാം രാഘവന്‍ ചിത്തകാരുണ്യം കലര്‍ന്നു ചൊന്നാന്‍, ''തവ ശത്രുവിനെക്കൊന്നു പത്‌നിയും രാജ്യവും വിത്തവുമെല്‌ളാമടക്കിത്തരുവന്‍ ഞാന്‍;…
കിഷ്‌കിന്ധാകാണ്ഡം പേജ് 9
പിന്നെയുമര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ഃ ''മന്നവ!! സപ്തസാലങ്ങളിവയലേ്‌ളാ. ബാലിക്കു മല്‍പിടിച്ചീടുവാനായുളള സാലങ്ങളേഴുമിവയെന്നറിഞ്ഞാലും. വൃത്രാരിപുത്രന്‍ പിടിച്ചിളക്കുന്നേരം പത്രങ്ങളെല്‌ളാം കൊഴിഞ്ഞുപോമേഴിനും. വട്ടത്തില്‍ നില്‍ക്കുമിവേറ്റ്യൊരമ്പെയ്തു പൊട്ടിക്കില്‍ ബാലിയെക്കൊല്‌ളായ്‌വരും ദൃഢം.'' സൂര്യാത്മജോക്തികളീദൃശം കേട്ടൊരു സൂര്യാന്വയോല്‍ഭൂതനാകിയ രാമനും ചാപം കുഴിയെക്കുലച്ചൊരു സായകം ശോഭയോടെ തൊടുത്തെയ്തരുളീടിനാന്‍. സാലങ്ങളേഴും പിളര്‍ന്നു പുറപെ്പട്ടു ശൈലവും ഭൂമിയും…
കിഷ്‌കിന്ധാകാണ്ഡം പേജ് 6
ശോകേന മോഹം കലര്‍ന്നു കിടക്കുന്ന രാഘവനോടു പറഞ്ഞിതു ലകഷ്മണന്‍ഃ ''ദുഃഖിയായ്‌കേതുമേ രാവണന്‍തന്നെയും മര്‍ക്കണശ്രേഷ്ഠസഹായേന വൈകാതെ നിഗ്രഹിച്ചംബുജനേത്രയാം സീതയെ കൈക്കൊണ്ടുകൊളളാം പ്രസീദ പ്രഭോ! ഹരേ!'' സുഗ്രീവനും പറഞ്ഞാനതു കേട്ടുടന്‍ഃ ''വ്യഗ്രിയായ്‌കേതുമേ രാവണന്‍തന്നെയും നിഗ്രഹിച്ചാശു നല്‍കീടുവന്‍ ദേവിയെ ക്കൈക്കൊള്‍ക ധൈര്യം ധരിത്രീപതേ! വിഭോ!'' ലകഷ്മണസുഗ്രീവവാക്കുകളിങ്ങനെ…
കിഷ്‌കിന്ധാകാണ്ഡം പേജ് 5
മന്ത്രികള്‍ നാലുപേരും ഞാനുമായച ലാന്തേ വസിക്കുന്നകാലമൊരുദിനം പുഷ്‌കരനേത്രയായോരു തരുണിയെ പ്പുഷ്‌കരമാര്‍ഗേ്ഗണ കൊണ്ടുപോയാനൊരു രകേഷാവരനതുനേരമസ്‌സുന്ദരി രകഷിപ്പതിന്നാരുമില്‌ളാഞ്ഞു ദീനയായ് രാമരാമേതി മുറയിടുന്നോള്‍, തവ ഭാമിനിതന്നെയവളെന്നതേവരൂ. ഉത്തമയാമവള്‍ ഞങ്ങളെപ്പര്‍വ്വതേ ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാല്‍ ഉത്തരീയത്തില്‍പൊതിഞ്ഞാ'രണങ്ങ ളദ്രീശ്വരോപരി നികേഷപണംചെയ്താള്‍. ഞാനതുകണ്ടിങ്ങെടുത്തു സൂകഷിച്ചുവെ ച്ചേനതു കാണേണമെങ്കിലോ കണ്ടാലും. ജാനകീദേവിതന്നാഭരണങ്ങളോ…
കിഷ്‌കിന്ധാകാണ്ഡം പേജ് 2
വിക്രമമുളളവരെത്രയും, തേജസാ ദിക്കുകളൊക്കെ വിളങ്ങുന്നു കാണ്‍ക നീ. താപസവേഷം ധരിച്ചിരിക്കുന്നിതു ചാപബാണാസിശസ്ത്രങ്ങളുമുണ്ടലേ്‌ളാ. നീയൊരു വിപ്രവേഷംപൂണ്ടവരോടു വായുസുത! ചെന്നു ചോദിച്ചറിയേണം. വക്രതനേത്രാലാപഭാവങ്ങള്‍ കൊണ്ടവര്‍ ചിത്തമെന്തെന്നതറിഞ്ഞാല്‍ വിരവില്‍ നീ ഹസ്തങ്ങള്‍കൊണ്ടറിയിച്ചീട നമ്മുടെ ശത്രുക്കളെങ്കി,ലതലെ്‌ളങ്കില്‍ നിന്നുടെ വക്രതപ്രസാദമന്ദസ്‌മേരസംജ്ഞയാ മിത്രമെന്നുളളതുമെന്നോടു ചൊല്‌ളണം.' കര്‍മ്മസാകഷിസുതന്‍ വാക്കുകള്‍ കേട്ടവന്‍ ബ്രഹ്മചാരിവേഷമാലംബ്യ…
കിഷ്‌കിന്ധാകാണ്ഡം പേജ് 3
മാനവവീരനുമപേ്പാളരുള്‍ചെയ്തു വാനരശ്രേഷ്ഠനെ നോക്കി ലഘുതരം: ''രാമനെന്നെന്നുടെ നാമം ദശരഥ ഭൂമിപാലേന്ദ്രതനയ,നിവന്‍ മമ സോദരനാകിയ ലകഷ്മണന്‍, കേള്‍ക്ക നീ ജാതമോദം പരമാര്‍ത്ഥം മഹാമതേ! ജാനകിയാകിയ സീതയെന്നുണ്ടൊരു മാനിനിയെന്നുടെ ഭാമിനി കൂടവെ. താതനിയോഗേന കാനനസീമനി യാതന്മാരായി തപസ്‌സുചെയ്തീടുവാന്‍. ദണ്ഡകാരണ്യേ വസിക്കുന്നനാളതി ചണ്ഡനായോരു നിശാചരന്‍ വന്നുടന്‍…