Archives for അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌ - Page 26

ബാലകാണ്ഡം പേജ് 5

മിത്രപുത്രാദികളാം മിത്രവര്‍ഗ്ഗത്താലുമ ത്യുത്തമന്മാരാം സഹോദരവീരന്മാരാലും കീകസാത്മജാസുതനാം വിഭീഷണനാലും ലോകേശാത്മജനായ വസിഷ്ഠാദികളാലും സേവ്യനായ് സൂര്യകോടിതുല്യതേജസാ ജഗ ച്ഛ്‌റാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു നിര്‍മ്മലമണിലസല്‍കാഞ്ചനസിംഹാസനേ തന്മായാദേവിയായ ജാനകിയോടുംകൂടി സാനന്ദമിരുന്നരുളീടുന്നനേരം പര മാനന്ദമൂര്‍ത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ 180 വന്ദിച്ചുനില്ക്കുന്നൊരു ഭക്തനാം ജഗല്‍പ്രാണ നന്ദനന്‍തന്നെത്തൃക്കണ്‍പാര്‍ത്തു കാരുണ്യമൂര്‍ത്തി മന്ദഹാസവുംപൂണ്ടു സീതയോടരുള്‍ചെയ്തുഃ…
Continue Reading

ബാലകാണ്ഡം പേജ് 2

പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മ പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാന്‍ വേദസമ്മിതമായ് മുമ്പുളള ശ്രീരാമായണം ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്‌ളീടുന്നേന്‍. വേദവേദാംഗവേദാന്താദിവിദ്യകളെല്‌ളാം ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്‌ക്കേണം. സുരസംഹതിപതി തദനു സ്വാഹാപതി വരദന്‍ പിതൃപതി നിരൃതി ജലപതി തരസാ സദാഗതി സദയം നിധിപതി കരുണാനിധി പശുപതി നക്ഷത്രപതി സുരവാഹിനീപതിതനയന്‍…
Continue Reading

ബാലകാണ്ഡം പേജ് മൂന്ന്

രാമായണമാഹാത്മ്യം ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം നൂറുകോടിഗ്രന്ഥമു,ണ്ടില്‌ളതു ഭൂമിതന്നില്‍ രാമനാമത്തെജ്ജപിച്ചോരു കാട്ടാളന്‍ മുന്നം മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ ഭൂമിയിലുളള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുള്‍ചെയ്തു.  80 വീണാപാണിയുമുപദേശിച്ചു രാമായണം വാണിയും വാല്മീകിതന്‍ നാവിന്മേല്‍ വാണീടിനാള്‍. വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വാന്‍ നാണമാകുന്നുതാനുമതിനെന്താവതിപേ്പാള്‍? വേദശാസ്ത്രങ്ങള്‍ക്കധികാരിയലെ്‌ളന്നതോര്‍ത്തു…
Continue Reading

ബാലകാണ്ഡം പേജ് ഒന്ന്

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്‌നമസ്തു ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!…
Continue Reading