Archives for ക്ലാസിക് - Page 9

പേജ് 16

  ചന്ദ്രിക എന്താണിന്നീവിധമേകനാവാന്‍? എങ്ങുപോയെ,ങ്ങുപോയ്ക്കൂട്ടുകാരന്‍? രമണന്‍ ഇന്നവന്‍ മറ്റേതോ ജോലിമൂലം വന്നില്‌ള; ഞാനിങ്ങു പോന്നു വേഗം. ചന്ദ്രിക കാനനച്ഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ? ആ വനവീഥികളീ വസന്ത ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും; ഇപേ്പാളവിടത്തെ മാമരങ്ങള്‍ പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും; അങ്ങിപേ്പാളാമല്‍ക്കുയിലിണകള്‍ സംഗീതംപെയ്യുകയായിരിക്കും; പുഷ്പനികുഞ്ജങ്ങളാകമാനം തല്പതലങ്ങള്‍ വിരിച്ചിരിക്കും;…
Continue Reading

പേജ് 13

  ചന്ദ്രിക (എഴുന്നേറ്റിരുന്ന് ഭാനുമതിയുടെ കൈക്കുപിടിച്ചുകൊണ്ട്) എന്നെയുംകൂടി വിസ്മരിച്ചിതാ വിണ്ണിലേക്കുയരുന്നു ഞാന്‍!   ഭാനുമതി വിസ്മയനീയംതന്നെയാണാത്മ വിസ്മൃതിതന്‍ കിനാവുകള്‍. ചന്ദ്രിക (മതിമറന്ന് ഭാനുമതിയുടെ കൈകോര്‍ത്ത് നൃത്തംചെയ്തുകൊണ്ട്) എങ്ങെ,വിടെ നീ മാമകപ്രേമ രംഗസംഗീതസാരമേ? എങ്ങു, ഹാ! മന്മനം കവര്‍ന്ന നീ യെങ്ങു ഗന്ധര്‍വ്വരത്‌നമേ?…
Continue Reading

പേജ് 14

മദനന്‍ (ദൃഡസ്വരത്തില്‍) എന്തിനു പേര്‍ത്തുമിസ്‌സംശയ,മാനന്ദ ചിന്തകള്‍കൊണ്ടു നീയാശ്വസിക്കൂ! അപ്രേമതാരകമേതിരുളിങ്കലും സുപ്രഭമാക്കും നിന്‍ ജീവിതാങ്കം! രമണന്‍ (വികസിച്ച മുഖത്തോടുകൂടി) നിത്യവുമന്തിയില്‍ക്കണ്ടിടാറുണ്ടു ഞാ നൊറ്റയ്ക്കാപ്രേമസ്വരൂപിണിയെ. അത്തളിര്‍ച്ചുണ്ടില്‍നിന്നോമനപ്പുഞ്ചിരി പ്പിച്ചകപ്പൂക്കളടര്‍ന്നുവീഴും! മന്ദാകഷലോലമാമാ മധുരസ്വര ബിന്ദുക്കളോരോന്നും മന്ദമന്ദം എന്നന്തരാത്മാവില്‍ വീണലിയുമ്പോഴേ ക്കെന്നെ ഞാന്‍ തീരെ മറന്നുപോകും! എന്തൊരു മായാവിലാസമാണോര്‍ക്കില…
Continue Reading

പേജ് 12

  ചന്ദ്രിക ഞങ്ങളാദ്യമായ്ക്കണ്ടുമുട്ടിയ മംഗളാനന്ദവാസരം ഒറ്റവത്സരമായിടാറാവു മൊട്ടുനാള്‍കൂടിപേ്പാവുകില്‍! ഭാനുമതി അന്നതിന്‍ ദിവ്യവാര്‍ഷികോത്സവം ഭംഗിയായിക്കഴിക്കണം! ചന്ദ്രിക ഭംഗിയായ്അതേ ഭംഗിയായ്അതി ഭംഗിയായിക്കഴിക്കണം! ഭാനുമതി മംഗളത്തിന്‍ മാറ്റുകൂട്ടണം! മന്ദതയൊക്കെ മാറണം! ചന്ദ്രിക മുഗ്ദ്ധരാഗമെന്‍ ജീവനേകിയ മുത്തുമാലയുമായി ഞാന്‍, അന്നു, മല്‍പ്രേമദൈവതത്തിനെ ച്ചെന്നുകൂപ്പി വണങ്ങിടും! ഭാനുമതി തന്നിടും…
Continue Reading

പേജ് 11

  ഭാനുമതി അസ്വതന്ത്രയേശിടാത്തൊരെ ന്തത്യനഘമാം ജീവിതം! ചന്ദ്രിക സ്വര്‍ഗ്ഗശാന്തി തുളുമ്പിടും ലസല്‍ സ്വപ്നസാന്ദ്രമാം ജീവിതം! ഭാനുമതി കാട്ടുപൂങ്കളിര്‍ച്ചോലയെപേ്പാലെ പാട്ടുപാടുന്ന ജീവിതം! ചന്ദ്രിക വെണ്ണിലാവിലും വെണ്‍മ താവിടും പുണ്യപൂര്‍ണ്ണമാം ജീവിതം! ഒട്ടധികം കൊതിപ്പൂ ഞാനതി ലൊട്ടിയൊട്ടിപ്പിടിക്കുവാന്‍. ഭാനുമതി അദ്ഭുതമാ,ണാ വേഴ്ചമൂലമൊ രപ്‌സരസ്‌സായിത്തീര്‍ന്നു നീ!…
Continue Reading

പേജ് 8

  രമണന്‍ തുച്ഛനാമെന്നെ നീ സ്വീകരിച്ചാ ലച്ഛനുമമ്മയ്ക്കുമെന്തുതോന്നും? ചന്ദ്രിക കൊച്ചുമകളുടെ രാഗവായ്പി ലച്ഛനുമമ്മയ്ക്കുമെന്തു തോന്നാന്‍?   രമണന്‍ ഓരോ നിമിഷവും ലോകമെയ്യും ക്കുരമ്പഖിലം ഞാനേറ്റുകൊള്ളാം; എന്നെപ്പഴിക്കുന്ന കൂട്ടുകാരോ ടെന്നും ഞാന്‍ നേരിട്ടെതിര്‍ത്തു നില്‍ക്കാം; എന്തിനീ, നശ്വരജീവിതത്തി ലെന്തുവേണെങ്കിലും ഞാന്‍ സഹിക്കാം! നിന്‍താതമാതാക്കള്‍ക്കിണ്ടലേകാ…
Continue Reading

പേജ് 9

  രമണന്‍ നിന്‍മനഃസ്ഥൈര്യാപശങ്കമൂല മിമ്മട്ടെതിര്‍ത്തു ഞാന്‍ ചൊന്നതല്‌ള. കൊച്ചുകുഞ്ഞാണു നീ, നിന്റെ കണ്ണില്‍ വിശ്വം മുഴുവന്‍ വെളുത്തുകാണും; വാസ്തവത്തിങ്കല്‍ കരിനിഴലും സ്വാര്‍ത്ഥാന്ധകാരവുമാണിതെല്‌ളാം! ചന്ദ്രിക നമ്മുടെ ചുറ്റുമായുള്ള ലോക മെമ്മട്ടായാല്‍ നമുക്കെന്തു ചേതം? നിര്‍മ്മലസ്‌നേഹാര്‍ദ്രചിത്തരാകും നമ്മളെ,ന്തായാലും നമ്മളലേ്‌ള? രമണന്‍ എല്‌ളാം സഹിക്കാം;വിഷമയമാ മെല്‌ളാറ്റിനെക്കാള്‍…
Continue Reading

പേജ് 10

  രമണന്‍ എന്തെല്‌ളാമായാലും നീയിതിന്മേല്‍ ചിന്തിച്ചുവേണമുറച്ചുനില്ക്കാന്‍; ലോകം പനിനീരലര്‍ത്തോട്ടമല്‌ള പോകുന്നു, പോകുന്നു, ചന്ദ്രികേ, ഞാന്‍! ഏകാന്തതയിലൊഴിഞ്ഞിരുന്നീ രാഗത്തെപേ്പര്‍ത്തും നീയോര്‍ത്തുനോക്കൂ! തീക്കനലാണിതെന്നാല്‍, മറവി ക്കാട്ടാറിലേക്കിതെറിയണം നീ; അല്‌ള, പനീരലരാണിതെങ്കില്‍, കല്യാണകലേ്‌ളാലരേഖപോലെ, നിന്നന്തരാത്മാവില്‍ ഗൂഢമായ് നീ യെന്നുമണിഞ്ഞു സുഖിച്ചുകൊള്ളൂ! എങ്കിലും, ഹാ, നിനക്കോര്‍മ്മവേണം: സങ്കല്പലോകമല്‌ളീയുലകം!…
Continue Reading

പേജ് 6

  രമണന്‍ അറിവതില്‌ളിപ്രേമനാടകത്തിന്‍ പരിണാമമെമ്മട്ടിലായിരിക്കും. ഇനി ഞാന്‍ പറയട്ടെ, തോഴ, ഞാനാ പ്രണയത്തിടമ്പിലലിഞ്ഞുപോയി. ശരിയാണതെന്നാലുമിക്കഥയി ദ്ധരയൊരുനാളുമറിഞ്ഞുകൂടാ! അറിയിക്കാതാവോളം കാത്തുനോക്കു മവളെയുംകൂടി ഞാനീ രഹസ്യം; ഒരുനാളും കാണിക്കയില്‌ള ഞാനാ ക്കിരണത്തെയെന്റെ യഥാര്‍ത്ഥവര്‍ണ്ണം. കഴിവോളമീ മായാമണ്ഡലംവി ട്ടൊഴിയുവാന്‍ മാത്രമേ നോക്കിടൂ ഞാന്‍! മദനന്‍ സഹകരിക്കട്ടെ…
Continue Reading

പേജ് 7

രമണന്‍/ഭാഗം ഒന്ന്/രംഗം രണ്ട് (ചന്ദ്രികയുടെ മനോഹരഹര്‍മ്മ്യത്തിനോടു തൊട്ടുള്ള ഉദ്യാനം. സമയംസന്ധ്യ. രമണനും ചന്ദ്രികയും പുല്‍ത്തകിടിയില്‍ ഇരിക്കുന്നു. ആദിത്യന്‍ അസ്തമിച്ചു കഴിഞ്ഞു. നേരിയ നിലാവു പരന്നു തുടങ്ങുന്നു. ഹൃദയാകര്‍ഷകമായ പ്രകൃതി. അവരുടെ ചുറ്റും പലപല പൂവല്‌ളികള്‍ പൂത്തു നില്ക്കുന്നു. സുഖകരമായ ഒരിളംകാറ്റ് ഇടയ്ക്കിടെ…
Continue Reading