Archives for സാഹിത്യം
ലെബനീസ് എഴുത്തുകാരി എമിലി നസറുള്ളയുടെ സൃഷ്ടികളെ കുറിച്ച് വി. മുസഫര്‍ അഹമ്മദ്
'വാതിലില്‍ മുഴങ്ങുന്ന ശബ്ദത്തിലുള്ള മുട്ടുകേട്ട് അവള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു. ആരാണെന്ന് വിളിച്ചു ചോദിക്കാതെ യാന്ത്രികമായി വാതിലിന് നേരെ നടന്നു ചെന്നു. വാതില്‍ തുറക്കാന്‍ തുടങ്ങിയെങ്കിലും പെട്ടെന്നുപേക്ഷിച്ചു. അപ്പോഴാണ് താന്‍ എവിടെയാണ് കഴിയുന്നതെന്നവളോര്‍ത്തത്. വാതിലില്‍ മുട്ടുന്നതിന്റെ ശബ്ദം വര്‍ധിച്ചുകൊണ്ടേയിരുന്നു. ചുറ്റിക കൊണ്ട് തലക്കടിയേല്‍ക്കൂന്ന…
കമലാ സുരയ്യാ ചെറുകഥാ പുരസ്‌കാരം
തിരുവനന്തപുരം: ഒന്‍പതാമത് കേരള കലാകേന്ദ്രം കമല സുരയ്യ ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു. സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായാണ് കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ പുരസ്‌കാരം നല്‍കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിക്ക് പതിനായിരം രൂപയും…
മഹാകവി അക്കിത്തത്തിന് പുതൂര്‍ പുരസ്‌കാരം
തൃശ്ശൂര്‍ : ഉണ്ണികൃഷ്ണന് പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ പുതൂര്‍ പുരസ്‌കാരത്തിന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അര്‍ഹനായി. 11,111 രൂപയും കലാകാരന്‍ ജെ.ആര്. പ്രസാദ് രൂപകല്പനചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
കവി പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.വര്‍ക്കല എസ്എന്‍ കോളജില്‍ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രന്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍,…
സാറാ ജോസഫിന് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം
കോഴിക്കോട്: 2020ലെ അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ പുരസ്‌കാരം സാറാ ജോസഫിന്. 50,000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. സാറയുടെ 'ബുധിനി' എന്ന നോവലിനാണ് പുരസ്‌കാരം. ഡോ.എം.എം. ബഷീര്‍, കെ. സച്ചിദാനന്ദന്‍, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര…
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
തൃശൂര്‍ : കേരള സാഹിത്യ അക്കാദമി 2018ലെ പുരസ്‌കാങ്ങള്‍ പ്രഖ്യാപിച്ചു. എം മുകുന്ദനും കവി കെ ജി ശങ്കരപ്പിളളക്കും ഫെലോഷിപ്പ് നല്‍കും. സ്‌കറിയ സക്കറിയ, ഒ എം അനുജന്‍, എസ് രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്ക് സമഗ്രസംഭാവന…
ഡി.എസ്.സി. പുരസ്‌കാരം അമിതാഭ് ബാഗ്ചിക്ക്
നേപ്പാള്‍: 2019ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരം ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാഭ് ബാഗ്ച്ചിക്ക്. 2018ല്‍ ജൂണില്‍ പുറത്തിറങ്ങിയ ഹാഫ് ദ നൈറ്റ് ഈസ് ഗോണ്‍ എന്ന നോവലിനാണ് അംഗീകാരം. 25,000 യു.എസ്. ഡോളറാണ് (ഏകദേശം ലക്ഷം രൂപ) പുരസ്‌കാരത്തുക. തിങ്കളാഴ്ച…
സര്‍വ്വനാമം
സര്‍വ്വനാമം നാമത്തിന് പകരം ഉപയോഗിക്കാവുന്ന പദങ്ങളെ വ്യാകരണത്തില്‍ സര്‍വ്വനാമങ്ങള്‍ എന്നു പറയുന്നു. പ്രധാനമായും സര്‍വ്വനാമങ്ങള്‍ സംസാരഭാഷയിലാണ് ഉപയോഗിച്ചു വരുന്നത്. നാമം ആവര്‍ത്തിക്കുമ്പോള്‍ അനുഭവപ്പെടുന്ന വിരസതയൊഴിവാക്കാനാണ് സര്‍വ്വനാമങ്ങള്‍ ഉപയോഗിക്കുന്നത്. ഞാന്‍, ഞങ്ങള്‍, നീ, നിങ്ങള്‍, താങ്കള്‍, നമ്മള്‍, അവന്‍, അവള്‍, അത്, അവര്‍,…
എഴുത്തച്ഛന്‍ പുരസ്‌കാരം
സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി നല്‍കാന്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത സാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാര്‍ഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാര്‍ഡ് തുക 2011 മുതലാണ് ഒന്നര…
ഗുപ്തന്‍ നായര്‍ അവാര്‍ഡ്
എസ്. ഗുപ്തന്‍ നായര്‍ ഫൗണ്‍ടേഷന്‍ അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അവാര്‍ഡാണിത്. എം. ലീലാവതി, അമ്പലപ്പുഴ രാമവര്‍മ്മ, സുകുമാര്‍ അഴീക്കോട്, ഹൃദയകുമാരി എന്നിവര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.