തിരുവനന്തപുരം: ഒന്‍പതാമത് കേരള കലാകേന്ദ്രം കമല സുരയ്യ ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു. സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായാണ് കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ പുരസ്‌കാരം നല്‍കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിക്ക് പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 2017 ജനുവരി ഒന്നിനുശേഷം ആദ്യമായി പുസ്തകമായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ് മത്സരത്തിന് പരിഗണിക്കുക.
ലഭിക്കുന്ന രചനകള്‍ പ്രദത്ഭരുടെ നിര്‍ണ്ണയസമിതി പരിശോധിച്ച് യോഗ്യരായ അഞ്ച് പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കും. തിരുവനന്തപുരത്ത് നടക്കുന്ന സ്‌നേഹപൂര്‍വ്വം, കമലാ സുരയ്യക്ക് സ്മരണാഞ്ജലിയില്‍ പ്രമുഖ സാംസ്‌ക്കാരിക നായകരുടെ സാന്നിദ്ധ്യത്തില്‍ പുരസ്‌കാരം സമ്മാനിക്കും.മത്സരത്തിനുള്ള രചനകളുടെ നാല് കോപ്പികള്‍ 2020 ഏപ്രില്‍ 10 നകം ലഭിക്കത്തക്കവിധം കെ. ആനന്ദകുമാര്‍, ജനറല്‍ സെക്രട്ടറി, കേരള കലാകേന്ദ്രം, വഞ്ചിയൂര്‍, തിരുവനന്തപുരം 695035, കേരളം എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.