Archives for മാസിക
ഒരുപുറം മാത്രം വായിക്കരുത് !
ഹൈക്കു കവിത ഒരു നാണയത്തിന്റി- രുവശവുമറിയണ്ടേ; അതിനാലവര്‍ ഒരു പുറം ഗാന്ധിയും മറുപുറം ഗോഡ്‌സെയു- മടിച്ചിറക്കി ! ഒക്‌ടോബര്‍ രണ്ട് ഐ.സി.യുവിലാണ് ഹൃദയത്തിലുണ്ടകേറ്റിയിട്ടും ഇന്ത്യമരിച്ചില്ല. ഒക്‌ടോബര്‍ രണ്ടിപ്പോള്‍ ഓക്‌സിജന്‍ തീര്‍ന്ന വടക്കുള്ളൊരാശുപത്രിയില്‍ ഐ.സി.യു.വിലാണ്. ജനുവരി മുപ്പതിന്റെ ഇരുണ്ട ആകാശച്ചെരുവില്‍ നിന്നുള്ള ഇടിവാളിന്റെ…
ജീവിതം….ബന്ധങ്ങൾ….പ്രജ്ഞ
തോമസ് കളത്തൂർ ജീവിതം, ജനനം മുതൽ മരണം വരെ നിശ്ചലമാവാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. അത് പ്രകൃതിയുടെ നിയമമാണ്. എന്നാൽ, നമ്മുടെ സ്വാർത്ഥത സമ്മാനിക്കുന്ന അസൂയയും മാത്സര്യവും അത്യാഗ്രഹവും, ഏറ്റവും വലിയ പാപമായ "ഭയം" ത്തിലേക്ക് നമ്മളെ എത്തിക്കുന്നു. ഈ ഭയം,കൂടുതൽ സുരക്ഷിതത്തിനായി നമ്മെ…
ശബരിമല ശാസ്താവും പന്തളത്തു രാജാവും….ഐതിഹ്യമാല മുന്‍നിര്‍ത്തി ചില കാര്യങ്ങള്‍
പ്രൊഫ. വി.ഐ.ജോണ്‍സണ്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതീഹ്യമാല' കേരളത്തിലെ ഇന്നലെകളിലേക്ക് ഇടുക്കമില്ലാത്ത വഴിത്താരയാണ്. കേരള ചരിത്രത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും കൃത്യവും ആധികാരികവുമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ ഐതിഹ്യമാലയില്‍ ഉണ്ട്. 1909 മുതല്‍ 1934 വരെയുള്ള കാലഘട്ടത്തിലാണ് ഐതിഹ്യമാല രചിക്കപ്പെട്ടത്. സുഹൃത്തും സഹപാഠിയും ജീവചരിത്രകാരനുമായ പന്തളം കൃഷ്ണവാര്യരുടെ…
പ്രതിരോധത്തിന്റെ കാവ്യശാസ്ത്രം
പ്രഭാവര്‍മ്മയുടെ 'ശ്യാമ മാധവം' എന്ന കൃതിയെക്കുറിച്ചുള്ള പഠനം) സി. അശോകന്‍ ഉത്തരാധുനികത കമ്പോള സംസ്‌കാരത്തിനും അതിനൊപ്പം ഫാഷിസ്റ്റ് പ്രവണതകള്‍ക്കും മേധാവിത്തം നല്‍കുമെന്ന് ടെറി ഈഗിള്‍ട്ടന്‍ ഉത്തരാധുനിക വാദത്തിന്റെ മിഥ്യകള്‍ എന്ന കൃതിയില്‍ പ്രവചിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശരിയായി വരുന്നു എന്നാണ് അടുത്തകാലത്തെ…
അക്കപ്പോരില്‍ തകരുന്ന ആത്മീയ മൂല്യങ്ങള്‍
റ്റോജി വർഗീസ് റ്റി മധ്യകേരളത്തിലെ ക്രൈസ്തവ സഭാവിശ്വാസികൾക്ക് ചിരപരിചിതമായ സഭാതർക്കങ്ങളുടെ പശ്ചാത്തലത്തിൽ സമകാലിക കേരളീയസമൂഹത്തിന്റെ വഴക്കങ്ങളെ ആഖ്യാന വിഷയമാക്കുകയാണ് ബെന്യാമിന്റെ അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ (2008) എന്ന നോവൽ. മലങ്കര സഭയിലെ പുത്തൻകൂറ്റ് നസ്രാണികളുടെ ചരിതത്തിലെ യുദ്ധകാണ്ഡകഥയാണ് അക്കപ്പോരിന്റെ ഇരുപത്…
മഹാന്മാരാക്കപെ്പട്ടവരുടെ പിന്നാലെ പോകുന്ന മാധ്യമങ്ങള്‍
സക്കറിയ തൈശേ്ശരി രചിച്ച കുരിശമ്പകം, കട്ടപ്പന, തോബിയാസ് എന്നീ മൂന്നു നോവലുകളുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സക്കറിയ നടത്തിയ പ്രസംഗം. ഇപേ്പാള്‍ 85 വയസേ്‌സാളമായ കുരുന്നപ്പന്‍ എന്ന തൈശേ്ശരി എഴുപത് വയസ്‌സിനുശേഷമാണ് സാഹിത്യപ്രവര്‍ത്തനത്തിലേക്ക് കടന്നത്. ഞാനിതിനെ കാണുന്നത് അസാധാരണമായൊരു പ്രതിഭാസമായാണ്.…
അനുരാഗിണികള്‍
ജി. ഹരി നീലഗിരി എ) റോഷന്‍ മൈ ബ്രദര്‍ രോഷം തോന്നരുതേ.... രാവിലറിയാ രോമാഞ്ചമായ് വിരിഞ്ഞുപോയതാണേ...... ഹൃദയവുമാത്മവും കടന്നതു ചിദാകാശത്തിലേക്കിതാ മടങ്ങയാണേ...... ബി) അനുരാഗത്തിന്റെ വഴികളില്‍ നിന്നും അവനെ പിന്തിരിപ്പാക്കാന്‍ പന്ത്രണ്ടാം മണിക്കൂറില്‍ അവളെത്തി. അങ്കവും ബാല്യവും കഴിഞ്ഞൂ, അവള്‍ പറഞ്ഞു.…
അബനി എന്ന കുട്ടി – 2
ബി. മുരളി അബനി എന്ന പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ പേ്‌ള സ്‌കൂളില്‍ കൊണ്ടുവിടാന്‍ ചെന്നതായിരുന്നു. വിരട്ടിക്കൊണ്ട് ടീച്ചര്‍ അച്ഛനോട് സൂചിപ്പിച്ചു: “നാളെ പരീക്ഷയാ കേട്ടോ...” 'കേട്ടു’ എന്ന് അബനിയുടെ അച്ഛന്‍ വിറച്ചുകൊണ്ട് പറഞ്ഞു. പിന്നെ തിരിച്ചു വീട്ടില്‍വന്ന് അച്ഛന്‍ അച്ഛന്റെ അമ്മയോട്…
ബോയികളും ഗേളുകളും
സി.എസ്. ജയചന്ദ്രന്‍ എ ബോയി ഈസ് എ ഗേള്‍ ഈസ് എ ബോയി ഈസ് എ ഗേള്‍! ബോയികള്‍ ബോയികളോട് ഗേളുകള്‍ ഗേളുകളോടും മാത്രമേ സംസാരിക്കാറൊള്ളു നമ്മുടെ നാട്ടില്‍ അഥവാ ബോയികള്‍ ഗേളുകളോട് ഗേളുകള്‍ ബോയികളോട് മിണ്ടിയാല്‍ കരുതലോടെ! എന്നാല്‍ ബോയികള്‍…
ഞാനിപേ്പാള്‍ പരോളില്‍ നില്‍ക്കുന്ന എഴുത്തുകാരന്‍
കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ യുവസാഹിത്യപുരസ്‌കാരം ലഭിച്ച സുസ്‌മേഷ് ചന്ത്രോത്തുമായി അഭിമുഖം രാധിക സി. നായര്‍ - വായനക്കാരന്റെ തടവിലകപെ്പടാനും മുന്‍വിധികളാല്‍ നയിക്കപെ്പടാനും ആഗ്രഹിക്കുന്നില്‌ള. - ആഹ്‌ളാദിച്ച് ചെയ്യുന്ന ജോലിയാണ് എഴുത്ത്. - മനുഷ്യന് ദൈവം കൊടുത്ത ഏറ്റവും ശരിയായ ധ്യാനമാര്‍ഗമാണ് സ്‌നേഹപൂര്‍വ്വമുള്ള…