Archives for News - Page 30
എം.സുകുമാരന്‍ കഥാവശേഷനായി
തിരുവനന്തപുരം: വാക്കുകളില്‍ അഗ്നി നിറച്ച് പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഥയില്‍ ആവിഷ്‌കരിച്ച പ്രമുഖ സാഹിത്യകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. മരണസമയം ഭാര്യയും കഥാകാരി കൂടിയായ മകള്‍ രജനി മന്നാടിയാരും സമീപത്തുണ്ടായിരുന്നു. പിതൃതര്‍പ്പണം,…
വിശക്കുന്ന നിരാശ്രയനെ കൊല്ലുന്നത് പ്രബുദ്ധതയോ? പിണറായി
കൊച്ചി: ഒരുനേരത്തെ ഭക്ഷണത്തിന് മോഷ്ടിച്ച നിരാശ്രയനെ കൊല്ലുന്ന സമൂഹത്തെ സാംസ്‌കാരിക പ്രബുദ്ധമെന്ന് വിളിക്കാനാകുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. കൊച്ചിയില്‍ കൃതി പുസ്തകോത്സവം ഉദ്ഘാടനം ചെയ്യവേയാണ് ഇങ്ങനെ ചോദിച്ചത്. നമ്മോടൊപ്പമുള്ളവരെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള കരുതലാണ് സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്നും അത് തകര്‍ന്നാല്‍ നമ്മുടെ നാടിനെ…
ടി.കെ.ഡി മുഴുപ്പിലങ്ങാടിനും ശൂരനാട് രവിക്കും പുരസ്‌കാരം
തിരുവനന്തപുരം: ടി.കെ.ഡി മുഴുപ്പിലങ്ങാടിനും ശൂരനാട് രവിക്കും 2017ലെ സമഗ്രസംഭവാനയ്ക്കുള്ള കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് നല്‍കും. 50000 രൂപ ഇരുവര്‍ക്കുമായി പങ്കിട്ടു നല്‍കും. മറ്റു പുരസ്‌കാരങ്ങള്‍ ഇനിപ്പറയുന്നു: കഥ, നോവല്‍- എസ്.ആര്‍.ലാല്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം), കവിത-ദിനകരന്‍ ചെങ്ങമനാട് (മയിലാട്ടം), നാടകം-വിനീഷ് കുളത്തറ…
ടി.ഡി.രാമകൃഷ്ണന്‍, എസ്.ഹരീഷ്, സാവിത്രി രാജീവന്‍ എന്നിവര്‍ക്ക് അക്കാദമി അവാര്‍ഡ്
തൃശൂര്‍: 2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ ടി.ഡി രാമകൃഷ്ണന്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി), കഥയില്‍ എസ്.ഹരീഷ് (ആദം), കവിതയില്‍ സാവിത്രി രാജീവന്‍ (അമ്മയെ കുളിപ്പിക്കുമ്പോള്‍) എന്നിവര്‍ അവാര്‍ഡുകള്‍ നേടി. നാടകത്തിന് ഡോ. സാംകുട്ടി…
‘മാണിക്യ മലരായ പൂവി പ്രണയഗാനമല്ല: പ്രിയ
തൃശൂര്‍: 'മാണിക്യ മലരായ പൂവി' എന്ന ഗാനം പ്രണയഗാനമല്ലെന്ന് ടീസറിലൂടെ ദേശീയപ്രശസ്തയായ പ്രിയാ വാര്യര്‍ പറഞ്ഞു. അതൊരു പ്രണയഗാനമല്ല. മുസ്ലീം സമുദായം ചില പ്രത്യേക അവസരങ്ങളില്‍ ഉപയോഗിക്കുന്നതാണ്. പ്രണയഗാനല്ലെങ്കിലും അതുപോലെ ഒരു ഫീലാണ് ഗാനം നല്‍കുന്നതെന്നും 'ഒരു അഡാര്‍ ലവ്' എന്ന…
എരുമ കറുത്തതായതുകൊണ്ട് വിശുദ്ധ മൃഗമായില്ല: ഐലയ്യ
തൃശൂര്‍: രാജ്യത്ത് വിശുദ്ധമൃഗത്തെ തിരഞ്ഞെടുത്തതുപോലും നിറം നോക്കിയാണെന്ന് രാജ്യത്തെ പ്രമുഖ ദളിത് പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രൊഫ. കാഞ്ചാ ഐലയ്യ പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി 'ജാതിവ്യവസ്ഥയും ഇന്ത്യന്‍ സമൂഹവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗോക്കളെ സംരക്ഷിക്കണമെന്ന് മുറവിളികൂട്ടുന്നവര്‍ ഒരിക്കലും…
ആടുജീവിതത്തില്‍ അമലപോള്‍ നായിക
കൊച്ചി: നടന്‍ പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തില്‍ അമലപോളായിരിക്കും നായിക. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. അമല പോള്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. തന്റെ ഹൃദയത്തെ അടുത്ത് സ്പര്‍ശിച്ച നോവലുകളിലൊന്നാണ് ആടുജീവിതമെന്ന് അമലപോള്‍…
സര്‍ക്കാര്‍ നടത്തുന്ന അന്താരാഷ്ട്ര സാഹിത്യോത്സവം കൊച്ചിയില്‍
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഇക്കൊല്ലം മുതല്‍ സ്ഥിരമായി നടത്താന്‍ പോകുന്ന അന്താരാഷ്ട്ര സാഹിത്യ മേളയും പുസ്തകമേളയും കൊച്ചിയിലായിരിക്കും. കൊല്‍ക്കത്ത, ജയ്പൂര്‍ മാതൃകയിലാണ് മേള. മാര്‍ച്ച് ഒന്നുമുതല്‍ 11 വരെയാണ് ആദ്യത്തെ മേള. തുടര്‍ന്നും കൊച്ചി സ്ഥിരം വേദിയാക്കാനാണ് ആലോചനയെന്ന് സഹകരണ മന്ത്രി…
ലണ്ടനില്‍ താമസിക്കുന്ന കാരൂര്‍ സോമന്റെ (ഡാനിയല്‍ സോമന്‍) പുസ്തക കോപ്പിയടിയെക്കുറിച്ച്
ലണ്ടനില്‍ താമസിക്കുന്ന കാരൂര്‍ സോമന്റെ (ഡാനിയല്‍ സോമന്‍) പുസ്തക കോപ്പിയടിയെക്കുറിച്ച് മനോജ് രവീന്ദ്രന്‍ (നിരക്ഷരന്‍), സുരേഷ് നെല്ലിക്കോട് (കാനഡ) എന്നിവര്‍
മീരയുടെ പ്രതിഷേധക്കവിത, കുരീപ്പുഴയങ്ങു വിരണ്ടു കാണും
കുരീപ്പുഴയങ്ങു വിരണ്ടു കാണും എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും. പേടി കൊണ്ടു നാവു വരണ്ടു കാണും. ശരീരം കിടുകിടാ വിറച്ചു കാണും. കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും. ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും. ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു…