Archives for കൃതികള്‍ - Page 8
മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി
(നാടകം) പി.എം. ആന്റണി പി.എം. ആന്റണി രചിച്ച നാടകമാണ് മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി. 1992ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
മഖ്ദി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍
മഖ്ദി തങ്ങള്‍ സയ്യിദ് സനാഉല്ല മഖ്ദി തങ്ങളുടെ കൃതികളുടെ സമാഹാരം. ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് കേരള ഇസ്ലാമിക് മിഷന്‍. കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം സമ്പാദനം നിര്‍വ്വഹിച്ചു. ഈ ഗ്രന്ഥം നിലവില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് കോഴിക്കോട് വചനം ബുക്‌സ്. പന്തൊമ്പതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ…
മക്ബത്ത്
(മലയാളനാടകം) പ്രദീപ് കാവുന്തറ വില്യം ഷെയ്ക്‌സ്പിയറിന്റെ മക്ബത്തിനെ ആസ്പദമാക്കി കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച മലയാള നാടകമാണ് മക്ബത്ത് . പ്രദീപ് കാവുന്തറയാണ് മക്ബത്ത് രചിച്ചത്. ഇ.എ. രാജേന്ദ്രന്‍ നാടകം സംവിധാനം ചെയ്തു.
മകരക്കൊയ്ത്ത്
(കവിത) വൈലോപ്പിളളി ശ്രീധരമേനോന്‍ വൈലോപ്പിളളി ശ്രീധരമേനോന്റെ പ്രസിദ്ധ കാവ്യസമാഹാരങ്ങളിലൊന്ന്. കേരളത്തിന്റെ സംസ്‌കാരചിഹ്നങ്ങളും താളങ്ങളും സമന്വയിക്കുന്ന എണ്‍പത് കവിതകളുടെ സമാഹാരം. 1980 ല്‍ പ്രസിദ്ധീകരിച്ചു. മകരക്കൊയ്ത്തിലെ കവിതകളില്‍ പലതിന്റെയും പശ്ചാത്തലം തൃശൂര്‍ പട്ടണമോ സമീപസ്ഥലങ്ങളോ ആണ്. മനുഷ്യരെയെന്നപോലെ അടുത്ത് പരിചയിക്കുന്ന സ്ഥലങ്ങളേയും ശകാരിക്കുകയും…
ഭൂമിഗീതങ്ങള്‍
(കവിത) വിഷ്ണുനാരായണന്‍ നമ്പൂതിരി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യഗ്രന്ഥമാണ് ഭൂമിഗീതങ്ങള്‍. ഈ കൃതിക്കാണ് 1979ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.