Archives for കൃതികള്‍ - Page 7

മാപ്പിള രാമായണം

മാപ്പിള രാമായണം(കാവ്യം) അജ്ഞാതകര്‍തൃകം രാമായണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ മാപ്പിളപ്പാട്ടിന്റെ ശൈലിയില്‍ രൂപപ്പെടുത്തിയ കൃതിയാണ് മാപ്പിള രാമായണം. കര്‍ത്താവാരെന്നോ രചനാകാലം ഏതെന്നോ വ്യക്തമല്ല. മാപ്പിള രാമായണം ഒരു മലബാര്‍ കലാരൂപമായാണ്  നിലനില്‍ക്കുന്നത്ം. മലബാര്‍ മുസ്ലീങ്ങളുടെ ഇടയില്‍ മാത്രം പ്രചാരത്തിലുള്ള പദാവലി കൊണ്ടും ശൈലികള്‍ കൊണ്ടും…
Continue Reading

യന്ത്രം

യന്ത്രം(നോവല്‍) മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഭരണയന്ത്രത്തെപ്പറ്റി നമ്മുടെ ഭാഷയിലുണ്ടായ മികച്ച നോവലുകളില്‍ ഒന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചിച്ച യന്ത്രം. ബാലചന്ദ്രന്‍ എന്ന യുവ ഐ.എ.എസുകാരന്റെ കഥയാണ്. ഭരണയന്ത്രത്തിന്റെ ഭാഗമായി തീരുന്ന ബാലചന്ദ്രന്‍, അധികാര രാഷ്ട്രീയത്തിന്റെ അഴുക്കുകള്‍ നമുക്ക് കാണിച്ചുതരുന്നു. നാട്ടിന്‍പുറത്തെ നാടന്‍ സ്‌കൂളില്‍…
Continue Reading

ഒരു വിഷാദഗാനം പോലെ

(കഥാസമാഹാരം) നീനാ പനയ്ക്കല്‍ ഇതില്‍ പതിനഞ്ച് കഥകളാണുള്ളത്. ആദ്യത്തെ കഥയുടെ പേരില്‍ തന്നെയാണ് കഥാസമാഹാരം. വിവാഹിതയായി അമേരിക്കയിലെത്തി ഭര്‍ത്താവിനോടൊപ്പം താമസിച്ചു തുടങ്ങിയ ഇരുപത്തിയഞ്ചുകാരിയുടെ ദുഃഖ തീഷ്ണമായ ആത്മഗതങ്ങളാണ്'ഒരു വിഷാദഗാനം പോലെ' എന്ന കഥയിലെ ഇതിവൃത്തം.
Continue Reading

മഖ്ദി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍

(കാവ്യം) മഖ്ദി തങ്ങള്‍ സയ്യിദ് സനാഉല്ല മഖ്ദി തങ്ങളുടെ കൃതികളുടെ സമാഹാരം. ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് കേരള ഇസ്ലാമിക് മിഷന്‍. കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം സമ്പാദനം നിര്‍വ്വഹിച്ചു. ഈ ഗ്രന്ഥം നിലവില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് കോഴിക്കോട് വചനം ബുക്‌സ്. പന്തൊമ്പതാം നൂറ്റാണ്ടിലെ…
Continue Reading

മക്ബത്ത്

(മലയാളനാടകം) പ്രദീപ് കാവുന്തറ വില്യം ഷെയ്ക്‌സ്പിയറിന്റെ മക്ബത്തിനെ ആസ്പദമാക്കി കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച മലയാള നാടകമാണ് മക്ബത്ത് . പ്രദീപ് കാവുന്തറയാണ് മക്ബത്ത് രചിച്ചത്. ഇ.എ. രാജേന്ദ്രന്‍ നാടകം സംവിധാനം ചെയ്തു.
Continue Reading

മകരക്കൊയ്ത്ത്

(കവിത) വൈലോപ്പിളളി ശ്രീധരമേനോന്‍ വൈലോപ്പിളളി ശ്രീധരമേനോന്റെ പ്രസിദ്ധ കാവ്യസമാഹാരങ്ങളിലൊന്ന്. കേരളത്തിന്റെ സംസ്‌കാരചിഹ്നങ്ങളും താളങ്ങളും സമന്വയിക്കുന്ന എണ്‍പത് കവിതകളുടെ സമാഹാരം. 1980 ല്‍ പ്രസിദ്ധീകരിച്ചു. മകരക്കൊയ്ത്തിലെ കവിതകളില്‍ പലതിന്റെയും പശ്ചാത്തലം തൃശൂര്‍ പട്ടണമോ സമീപസ്ഥലങ്ങളോ ആണ്. മനുഷ്യരെയെന്നപോലെ അടുത്ത് പരിചയിക്കുന്ന സ്ഥലങ്ങളേയും ശകാരിക്കുകയും…
Continue Reading

ഭൂമിഗീതങ്ങള്‍

(കവിത) വിഷ്ണുനാരായണന്‍ നമ്പൂതിരി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യഗ്രന്ഥമാണ് ഭൂമിഗീതങ്ങള്‍. ഈ കൃതിക്കാണ് 1979ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.  
Continue Reading

മദ്ധ്യധരണ്യാഴി

(നാടകം) ജോയ് മാത്യു ജോയ് മാത്യു രചിച്ച നാടകമാണ് മദ്ധ്യധരണ്യാഴി. 1996ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
Continue Reading

മത്തി

(നാടകം) ജിനോ ജോസഫ് കേരള സംഗീതനാടക അക്കാദമി സംസ്ഥാന അമച്വര്‍നാടകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകമാണ് മത്തി. കണ്ണൂര്‍ കൂത്തുപറമ്പ് മലയാള കലാനിലയമാണ് ഈ നാടകതതിന്റെ അവതാരകര്‍.ജിനോ ജോസഫിന് മികച്ച രചനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. മത്തി റഫീക്കിനെ അവതരിപ്പിച്ച രഞ്ജി കാങ്കോലിന്…
Continue Reading

മതിലുകള്‍

(നോവല്‍) വൈക്കം മുഹമ്മദ് ബഷീര്‍ വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകള്‍. 'കൗമുദി' ആഴ്ചപതിപ്പിന്റെ 1964ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇതു പ്രസിദ്ധീകരിച്ചതുകൊണ്ടു ഈ വിശേഷാല്‍പ്രതിക്ക് ഉടന്‍ ഒരു രണ്ടാം പതിപ്പും അടിക്കേണ്ടി വന്നു.…
Continue Reading