അമ്മ

പ്‌ളസ് ടു, വിതുര എച്ച്.എസ്.എസ്.
തിരുവനന്തപുരം

ആത്മാവിലെരിയുന്ന ജ്വാലയാണമ്മ
നക്ഷത്രക്കൂട്ടിലെ വെളിച്ചമാണമ്മ
ആശതന്‍ പൊന്‍തിരി നാളമാണമ്മ
കാണാക്കിനാവിന്റെ സ്നേഹമാണമ്മ
താരാട്ടുപാട്ടിന്റെ ഈണമാണമ്മ

ആഴിയാണമ്മ ആകാശമാണമ്മ
ഒരുകൊച്ചുകുഞ്ഞിന്റെ തേങ്ങലാണമ്മ
കൂരിരുട്ടിനുള്ളിലെ പ്രകാശമാണമ്മ
അലയായ് ഒഴുകുന്ന നാദമാണമ്മ

സത്യമാണമ്മ നീതിയാണമ്മ
മനസ്‌സിനുള്ളിലെ ദൈവമാണമ്മ
ജീവനാണമ്മ കാഴ്ചയാണമ്മ
ഐശ്വര്യനാമത്തിന്‍ കീര്‍ത്തിയാണമ്മ