തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരച്ചിത്രങ്ങളുടെ വിധി നിര്‍ണയം നടത്തുന്നത് ആഗ്നസ് ഗൊദാര്‍ദ് നയിക്കുന്ന ടീമാണ്. മാന ജോര്‍ജാഡ്‌സെ, മാര്‍ക്കോസ് ലോയസാ, മിഖായേല്‍ ഡൊവ്‌ലായ്താന്‍, മഞ്ജുല്‍ ബറുവ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
നെറ്റ്പാക് ജൂറി ഇവരാണ്: മൊമന്‍സുല്‍ താര്‍മുങ്ക്, ഗുല്‍ഹാര ടൊളോമുഷാവ, ദീപ ഗെലോട്ട്. മൂവരും വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്.
ഫിഫ്രസ്‌കി അവാര്‍ഡ് നിര്‍ണയിക്കുന്ന മൂന്നുപേരില്‍ രണ്ടും വനിതകളാണ്- മാര്‍ട്ടിന വാവകോവ, റോസന്ന അലെന്‍സോ എന്നിവരോടൊപ്പ  സച്ചിന്‍ ഛട്ടേയും.